Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ബിഎസ്‌ഇ ബാങ്കക്‌സ്‌ എഫ്‌&ഒ പ്രതിവാര കരാറുകള്‍ നിര്‍ത്തുന്നു

മുംബൈ: ഒരു എക്‌സ്‌ചേഞ്ചില്‍ ഒരു പ്രതിവാര ഡെറിവേറ്റീവ്‌ കരാര്‍ മാത്രമേ പാടുള്ളൂവെന്ന സെബിയുടെ പുതിയ ഉത്തരവിനെ തുടര്‍ന്ന്‌ ബിഎസ്‌ഇ സെന്‍സെക്‌സ്‌ 50, ബാങ്കക്‌സ്‌ എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര കരാറുകള്‍ നിര്‍ത്തിലാക്കാന്‍ തീരുമാനിച്ചു.

നവംബര്‍ 18 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 30 ഓഹരികള്‍ ഉള്‍പ്പെടുന്ന സെന്‍സെക്‌സിനെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര എഫ്‌&ഒ കരാര്‍ മാത്രമായിരിക്കും നവംബര്‍ 18 മുതല്‍ ലഭ്യമായിരിക്കുന്നത്‌. നിലവില്‍ ബിഎസ്‌ഇയ്‌ക്ക്‌ രണ്ട്‌ പ്രതിവാര എഫ്‌&ഒ കരാറുകളാണുള്ളത്‌.

നവംബര്‍ 18നു ശേഷം സെന്‍സെക്‌സ്‌ 50, ബാങ്കക്‌സ്‌ എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര കരാറുകള്‍ ഉണ്ടാകില്ലെന്ന്‌ ബിഎസ്‌ഇ അറിയിച്ചു.

ഓരോ എക്‌സ്‌ചേഞ്ചിനും ഒരു പ്രതിവാര ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാര്‍ മാത്രം മതിയെന്നതാണ്‌ സെബിയുടെ പുതിയ നിര്‍ദേശം. അത്‌ ഓരോ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെയും അടിസ്ഥാന സൂചികയുടെ കരാര്‍ ആയിരിക്കണം. ഇത്‌ നവംബര്‍ 20 മുതല്‍ നടപ്പിലാക്കണമെന്നും സെബിയുടെ നിര്‍ദേശമുണ്ട്‌.

നിലവില്‍ എന്‍എസ്‌ഇയ്‌ക്ക്‌ നാല്‌ പ്രതിവാര ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാറുകളുണ്ട്‌. സെബിയുടെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ നിലവിലുള്ള പ്രതിവാര ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാറുകള്‍ ഒന്നു മാത്രമായി കുറയുന്നതിന്‌ വഴിവെക്കും. ഇത്‌ നിഫ്‌റ്റിയെ അടിസ്ഥാനമാക്കിയുള്ള കരാര്‍ ആയിരിക്കും.

ഏതാനും ദിവസത്തിനകം എന്‍എസ്‌ഇയും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. നിഫ്‌റ്റി, നിഫ്‌റ്റി ബാങ്ക്‌, ഫിന്‍ നിഫ്‌റ്റി, നിഫ്‌റ്റി മിഡ്‌കാപ്‌ എന്നീ പ്രതിവാര ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ കരാറുകളാണ്‌ എന്‍എസ്‌ഇയ്‌ക്ക്‌ നിലവിലുള്ളത്‌.

X
Top