Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഇടപാട് നിരക്ക് വർധിപ്പിക്കുന്നു

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) സെൻസെക്‌സ്, ബാങ്കെക്‌സ് എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ജനപ്രിയമായ രണ്ട് ഓപ്ഷനുകൾ കരാറുകളുടെ ഇടപാട് നിരക്കുകൾ മെയ് 13 മുതൽ വർദ്ധിപ്പിക്കുന്നതായി അറിയിച്ചു.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ബോംബെ സ്റ്റോക്ക് എക്സ് ചെഞ്ചിനോട് വിറ്റു വരവ് അടിസ്ഥാനമാക്കിയുള്ള ഫീസ് നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ബിഎസ്ഇയുടെ ഓഹരി വിലയിൽ തകർച്ച നേരിട്ടിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളിലെ ഇടപാട് ഫീസ് ഒരുമിച്ച് നൽകാനാണ് സെബി, ബിഎസ്ഇയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഇടപാട് ഫീസുകൾ വർധിപ്പിക്കാൻ ബിഎസ്ഇ തീരുമാനം എടുത്തത്.

ഇങ്ങനെ ഇടപാട് ഫീസ് വർധിപ്പിച്ചാൽ സെബി കൊടുക്കേണ്ട തുക മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകുമെന്നു ഫണ്ട് ഹൗസുകളും അഭിപ്രായപ്പെടുന്നു. ബിഎസ്ഇ വിവിധ വിറ്റുവരവ് സ്ലാബുകളിലുള്ള ചാർജുകൾ 24 ശതമാനം മുതൽ 32 ശതമാനം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം ബിഎസ്ഇ ഓഹരികൾക്ക് നേട്ടമാകും.

X
Top