ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

45 ബിഎസ്ഇ 500 കമ്പനികളുടെ പക്കലുള്ള അധിക പണം 68,900 കോടി രൂപ

മുംബൈ: ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് (ഐ.ഐ.എ.എസ്) നടത്തിയ പഠനമനുസരിച്ച്, എസ് ആന്‍ഡ് പി ബി.എസ്.ഇ 500 കമ്പനികളില്‍ കുറഞ്ഞത് 45 എണ്ണത്തിനെങ്കിലും അധിക സമ്പത്ത് സൃഷ്ടിക്കാന്‍ കഴിവുണ്ട്. ഈ കമ്പനികള്‍ക്ക് അവരുടെ ഓഹരി ഉടമകള്‍ക്ക് 68,900 കോടി രൂപയുടെ അധിക സമ്പത്ത് നല്‍കാനാകും.ലാഭവിഹിതം, ഓഹരി ബൈബാക്ക് എന്നിവയിലൂടെ നിക്ഷേപകര്‍ക്ക് വലിയ തോതില്‍ റിട്ടേണ്‍ നല്‍കുന്നുണ്ടെങ്കിലും കോര്‍പറേറ്റ് ഇന്ത്യയ്ക്ക് വലിയ തോതിലുള്ള ക്യാഷ് ബാലന്‍സാണുള്ളത്.

2022 സാമ്പത്തികവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിഎസ്ഇ500 കമ്പനികളില്‍ 45 എണ്ണത്തിന് ഓഹരി ഉടമകള്‍ക്ക് 689 ബില്യണ്‍ രൂപയിലധികം തിരിച്ചു നല്‍കാം. ഇത് സാമ്പത്തിക വര്‍ഷാവസാനത്തെ ഓണ്‍- ബാലന്‍സ് ഷീറ്റ് പണത്തിന്റെ 41 ശതമാനമാണ്. മാത്രമല്ല, ഈ തുകയുടെ 56 ശതമാനവും ടിസിഎസ്, സീമെന്‍സ്, ഐടിസി, ഹീറോ മോട്ടോകോര്‍പ്പ്, സണ്‍ ടിവി എന്നീ അഞ്ച് കമ്പനികളുടേതാണ്.

മൊത്തത്തില്‍ ഈ കമ്പനികള്‍ക്ക് 37800 കോടി രൂപയുടെ അധിക ക്യാഷ് ബാലന്‍സാണുള്ളത്. മൊത്തം പണത്തിന്റെ 47 ശതമാനം.ടിസിഎസ് ഒരു ഓഹരിയ്ക്ക് 66 രൂപ നിരക്കില്‍ അധിക പണം സൂക്ഷിക്കുമ്പോള്‍ ശരാശരി പ്രകടനം നടത്തിയ ഹീറോമോട്ടോ കോര്‍പ്പിന്റെ പക്കലുള്ളത് 3840 കോടി രൂപയാണ്. അതായത് ഒരു ഓഹരിയ്ക്ക് 192.2 രൂപ.

നാല് കമ്പനികള്‍ അധിക പണം വിതരണം ചെയ്യുകയാണെങ്കില്‍ ലാഭവിഹിത യീല്‍ഡ് 10 ശതമാനമാനത്തിലധികമാകും. അവയില്‍ രണ്ടെണ്ണം പൊതുമേഖല ബാങ്കുകളാണ്. ഇര്‍കോണ്‍ ഇന്റര്‍നാഷണലിന്റെ അധിക പണം 46 ശതമാനത്തിന്റെയും റൈറ്റ്‌സിലെ പണം 14 ശതമാനത്തിന്റെയും ലാഭവിഹിത യീല്‍ഡാണ് സൃഷ്ടിക്കുക.

സണ്‍ടിവിയുടെ പക്കലുള്ള 2490 കോടി രൂപയുടെ കാര്യത്തില്‍ ഇത് 16 ശതമാനവും വിഎസ്ടിഐഡിയുടെ പക്കലുള്ള 520 കോടി രൂപയുടെ കാര്യത്തില്‍ 11 ശതമാനവുമാണ്. ഒരു ഓഹരിയ്ക്ക് 500 രൂപ എന്ന കണക്കില്‍ ഇന്‍ക്രിമെന്റല്‍ ലാഭവിഹിതതത്തിന് തുല്യമായ പണം 5 കമ്പനികള്‍ വഹിക്കുന്നു.ബോഷ് ലിമിറ്റഡ്, ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ്, അബോട്ട് ഇന്ത്യ, 3 എം ഇന്ത്യ, ലക്ഷ്മി മെഷീന്‍ വര്‍ക്ക്‌സ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികള്‍.

45 കമ്പനികളില്‍ 28 എണ്ണം വര്‍ദ്ധിച്ച ലാഭവിഹിതം നല്‍കാന്‍ ശേഷിയുള്ളവയാണ്. ഇത് അവരുടെ ക്യാഷ് ബാലന്‍സിന്റെ 50 ശതമാനമാണ്. മാത്രമല്ല, ആറ് കമ്പനികള്‍ക്ക് ഓണ്‍-ബാലന്‍സ് ഷീറ്റ് പണത്തിന്റെ 75 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന അധിക പണമുണ്ട്.

X
Top