
കൊച്ചി: വിപണിയിൽ പണലഭ്യത ശക്തമായതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വാണിജ്യ ബാങ്കുകൾ ഉയർത്തുന്നു. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് നിക്ഷേപങ്ങളുടെ പലിശ ഉയർത്തിയത്.
വിവിധ കാലാവധിയിലുള്ള നിക്ഷേപങ്ങളുടെ പലിശ എസ്.ബി,ഐ 0.75 ശതമാനം വരെയാണ് ഉയർത്തിയത്. 46 മുതൽ 179 ദിവസം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങളുടെ പലിശ 4.75 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി ഉയർന്നു.
180 മുതൽ 210 ദിവസങ്ങളിലേക്ക് നിക്ഷേപങ്ങളുടെ പലിയ കാൽ ശതമാനം ഉയർന്ന് ആറ് ശതമാനത്തിലെത്തി. അഞ്ച് മുതൽ പത്ത് വർഷത്തേക്ക് 6.5 ശതമാനത്തിൽ നിന്നും 7.5 ശതമാനമായി ഉയരും.
നാനൂറ് ദിവസത്തേക്ക് 7.6 ശതമാനം പലിശ ലഭിക്കും.