കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബിഎസ്എന്‍എല്‍ 4ജി- 5ജി സേവനങ്ങള്‍ സമയത്തു തന്നെ

ര്‍വശി ശാപം ഉപകാരമായി എന്നു പറയുന്നതു പോലെയായിരുന്നു സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കു വര്‍ധന ബിഎസ്എന്‍എല്ലിനെ സംബന്ധിച്ചു. നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഉപയോക്താക്കള്‍ പൊതുമേഖല സ്ഥാപനത്തിലേയ്ക്ക് ചേക്കേറുന്നത് തുടരുകയാണ്.

ഇതിനു മറ്റൊരു കാരണം, ബിഎസ്എന്‍എല്‍ 4ജി, 5ജി സേവനങ്ങള്‍ക്കായി കൈകൊടുത്തത് സാക്ഷാല്‍ ടാറ്റയുമായി ആണെന്നതാണ്. രത്തന്‍ ടാറ്റ വിട പറഞ്ഞെങ്കിലും പുതിയ സാരഥി നോയല്‍ ടാറ്റ പറഞ്ഞവാക്കു പാലിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് ബിഎസ്എന്‍എല്‍ ഏറെ കാത്തിരിക്കുന്ന 4ജി, 5ജി സേവനങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തു തന്നെ ആരംഭിക്കുമെന്നാണ് വിവരം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് ഇതു സംബന്ധിച്ച ഉറപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

സേവനം ഇനിയും വൈകുമോയെന്ന വിപണിയുടെ ആശങ്കയാണ് ഇതോടെ അവസാനിക്കുന്നത്. 4ജി പ്രവര്‍ത്തനക്ഷമമായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ നെറ്റവര്‍ക്ക് 5ജിയിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുമെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബിഎസ്എന്‍എല്ലിന്റെ 4ജി, 5ജി സേവനങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുപോകുമെന്നു നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത് ടിസിഎസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്‌മണ്യം ആണ്.

2025 മെയോടെ ഒരു ലക്ഷത്തിലധികം ബേസ് സ്റ്റേഷനുകളില്‍ 4ജി സേവനങ്ങള്‍ വിന്യസിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുമ്പ് വ്യക്തമാക്കിയിരുന്നു. 2025 ജൂണില്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചു ഒരു പ്രസ്റ്റീജ് പ്രശ്‌നം കൂടിയാണിത്.

ബിഎസ്എന്‍എല്ലില്‍ നിന്ന് അതിവേഗ കണക്റ്റിവിറ്റിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ലക്ഷകണക്കിന് ഉപയോക്താക്കളുണ്ട്. പക്ഷെ ബിഎസ്എന്‍എല്ലിന്റെ ഗംഭീര മുന്നേറ്റം മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കും, സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലിനും തിരിച്ചടിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

ബിഎസ്എന്‍എല്ലിന്റെ ആകര്‍ഷകമായി പ്ലാനുകള്‍ കൂടി ഇവിടെ ശ്രദ്ധ നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 4ജി, 5ജി സേവനങ്ങള്‍ക്കായി ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച അതിനൂതന ടെക്‌നോളജിയാകും ടിസിഎസ് ഉപയോഗിക്കുക.

ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കുകള്‍ പൂര്‍ണ്ണമായും ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ടിസിഎസും, ഉപസ്ഥാപനമായ തേജസ് നെറ്റ്വര്‍ക്കുമാണ് ഈ നേട്ടത്തിനു പിന്നില്‍. ഉപയോക്താക്കള്‍ക്കുടെ ആശങ്ക ഇല്ലാതാക്കാന്‍ 4ജി, 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്‍ തന്നെ ഉടന്‍ കാര്യമായ അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചേക്കുമെന്നു ടിസിഎസ് പറയുന്നു.

X
Top