കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

ബിഎസ്എൻഎൽ 5ജി: സ്പെക്ട്രം വിതരണത്തിനായി 61,000 കോടി രൂപ അനുവദിച്ചു

ടുവിൽ ബിഎസ്എൻഎൽ 5ജി എത്തുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാന നഗരങ്ങളിൽ ഒന്നിൽ തന്നെയാകും ആദ്യ 5ജി സേവനം ലഭ്യമാകുക. സർക്കാരിൽ നിന്ന് 61,000 കോടി രൂപ 5G സ്പെക്ട്രത്തിനായി അനുവദിച്ചിരിക്കുന്നത് ഡൽഹിയിൽ സേവനങ്ങൾ എത്തിക്കാനായാണ്.

പുതിയ ടെലികോം സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനാണ് തുക അനുവദിച്ചിരിക്കുന്നത്.

5ജിയ്‌ക്കായി 700 മെഗാഹെഡ്സ് 3300 മെഗാഹെഡ്സ് എന്നിവയുൾപ്പെടെയുള്ള പ്രീമിയർ ബാൻഡുകളിൽ ബിഎസ്എൻഎൽ സ്പെക്ട്രം കമ്പനി നേടിയിട്ടുണ്ട്. 2025 മധ്യത്തോടെ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിച്ചേക്കും.

ബി‌എസ്‌എൻ‌എല്ലിന്റെ മുന്നേറ്റത്തിലെ പുതിയ നാഴികക്കല്ലായിരിക്കും ഈ നീക്കം.ഡൽഹിയിലെ പല ഭാഗങ്ങളിലും ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നതിനായി കമ്പനി നീക്കങ്ങൾ ആരംഭിച്ചു.

മറ്റ് സംസ്ഥാനങ്ങളിലും കമ്പനി അധികം വൈകാതെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. സ്വകാര്യ ടെലികോം കമ്പനികൾക്കൊപ്പം ബി‌എസ്‌എൻ‌എല്ലിനെ മത്സരക്ഷമമാക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം.

ബി‌എസ്‌എൻ‌എല്ലിന്റെ 4 ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ 6,000 കോടി രൂപ കൂടി അനുവദിച്ചിരുന്നു.

ഇതിനുപുറമെ, വിവിധ സർക്കാർ പാക്കേജുകൾ വഴി ഏകദേശം 3.22 ലക്ഷം കോടി രൂപ ബി‌എസ്‌എൻ‌എല്ലിന് അനുവദിച്ചിട്ടുണ്ട്. പൊതുമേഖലാ ടെലികോം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ പദ്ധതികളുടെ ഭാഗമായാണിത്.

ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ശക്തിപ്പെടുത്താൻ ഒരുങ്ങുന്നതും കുറഞ്ഞ ചെലവിൽ 5ജി വ്യാപകമാക്കുന്നതും യഥാ‍ത്ഥത്തിൽ സ്വകാര്യമേഖല ടെലികോം കമ്പനികൾക്ക് വെല്ലുവിളിയാണ്. ജിയോയ്ക്കും എയർടെല്ലിനുമാണ് കൂടുതൽ വെല്ലുവിളി.

ഡൽഹിയിൽ ആദ്യമായി നടപ്പാക്കിയതിന് ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബിഎസ്എൻഎൽ നെറ്റ്‍വർക്ക് വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം 5ജി സേവനങ്ങൾ വിജയകരമായി നടപ്പാക്കാൻ ആയാൽ ടെലികോം മേഖലയിൽ തിരിച്ചുവരാൻ ബിഎസ്എൻഎലിനാകും.

ബി‌എസ്‌എൻ‌എല്ലിന് ഇപ്പോൾ 700 മെഗാഹെട്‌സും 3300 മെഗാഹെട്‌സും ഉൾപ്പെടെയുള്ള പ്രീമിയം 5G സ്പെക്ട്രം ബാൻഡുകൾ ഉണ്ട്. അതിവേഗ കണക്റ്റിവിറ്റി നൽകുന്നതിന് സഹായകരമായ ബാൻഡുകളാണിത്.

2025 പകുതിയോടെ തന്നെ ഡൽഹിയിൽ 5ജി സേവനങ്ങൾ ആരംഭിക്കാനായാൽ ഇത് ബിഎസ്എലിൻ്റെ പുരോഗതിയിൽ നിർണായകമാകും.

X
Top