ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

താരിഫ്‌ വർധനവിനെതിരെയുള്ള ജനരോഷത്തിൽ തിരിച്ചടി നേരിട്ട് സ്വകാര്യ മൊബൈൽ കമ്പനികൾ; ഒറ്റമാസം കൊണ്ട് ജിയോ വിട്ടത് 7.50 ലക്ഷം പേർ, നേട്ടം കൊയ്ത് കുതിച്ചുയർന്ന് ബിഎസ്എൻഎൽ

മുംബൈ: മൊബൈൽ ഫോൺ താരിഫ് ഉയർത്തിയ ജൂലൈ മാസത്തിൽ നേട്ടമുണ്ടാക്കി ബിഎസ്എൻഎൽ. ജൂലൈ ആദ്യ വാരത്തിൽ 10-27 ശതമാനം വരെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയപ്പോൾ വലിയ തോതിൽ ഉപഭോക്താക്കൾ ചോർന്നു.

ജിയോയ്ക്ക് 7.50 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായപ്പോൾ 29.30 ലക്ഷം പേരെയാണ് ബിഎസ്എൻഎൽ കൂട്ടിച്ചേർത്തത്.

എയർടെലിന് 16.9 ലക്ഷവും വിഐയ്ക്ക് 14.1 ലക്ഷം ഉപഭോക്താക്കളെയും നഷ്ടമായി. ജൂണിൽ 7.40 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടിടത്ത് നിന്നാണ് ബിഎസ്എൻഎല്ലിന്റെ ​ഗംഭീര തിരിച്ചുവരവ്.

മൊത്തത്തിലുള്ള ഉപഭോക്താക്കളുടെ എണ്ണത്തിലും കുറവുണ്ട്. ജൂണിൽ 1,205.64 ദശലക്ഷം മൊ‌ബൈൽ ഉപഭോക്താക്കളുണ്ടായിരുന്ന ഇടത്ത് 1,205.17 ദശലക്ഷമായി കുറഞ്ഞു. ജൂലൈ മാസത്തിൽ മാത്രം 1.36 കോടി ഉപഭോക്താക്കളാണ് മൊബൈൽ നമ്പർ മാറാതെ ടെലികോം സേവനദാതാവിനെ മാറ്റാനുള്ള പോർട്ട് ആവശ്യപ്പെട്ടത്.

സ്വകാര്യ കമ്പനികൾ നിരക്ക് ഉയർത്തിയോടെ നോർത്ത് ഈസ്റ്റ്, മഹാരാഷ്ട്ര, രാജസ്ഥാൻ, മുംബൈ, കൊൽക്കത്ത, തമിഴ്‌നാട്, പഞ്ചാബ്, ബീഹാർ, പശ്ചിമ ബംഗാൾ, യുപി ഈസ്റ്റ്, ഹരിയാന, ആന്ധ്രാപ്രദേശ് എന്നീ ടെലികോം സർക്കിളുകളിൽ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടായി.

ജൂലൈ മാസത്തിൽ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നേട്ടമുണ്ടാക്കിയെങ്കിലും 2024 ആരംഭം തൊട്ട് ജൂലൈ വരെയുള്ള കണക്ക് പ്രകാരം 32.60 ലക്ഷം ഉപഭോക്താക്കളാകാന്‍ ബിഎസ്എൻഎല്ലിൽ നിന്ന് വിട്ട്പോയത്.

4ജി സേവനങ്ങളുടെ അപര്യാപ്തത തിരിച്ചടി

4ജി സേവനങ്ങളുടെ അപര്യാപ്തതയാണ് ബിഎസ്എൻഎല്ലിന് തിരിച്ചടി. 1 ലക്ഷം 4ജി ടവറുകളോടെ 2025 മധ്യത്തിൽ രാജ്യത്തൊട്ടാകെ 4ജി സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പൊതുമേഖലാ സ്ഥാപനം. 8.80 കോടി ഉപഭോക്താക്കളുമായി 7.59 ശതമാനം വിപണി വിഹിതമാണ് ബിഎസ്എൻഎല്ലിനുള്ളത്.

റിലയൻസ് ജിയോയാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ടെലികോം. 47.57 കോടി ഉപഭോക്താക്കളുള്ള ജിയോയുടെ വിപണി വിഹിതം 40.68 ശതമാനമാണ്. എയർടെല്ലിന് 38.73 കോടി ഉപഭോക്താക്കളും വിഐയ്ക്ക് 21.5 കോടി ഉപഭോക്താക്കളുമുണ്ട്.

X
Top