ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പൊതുമേഖല ടെലികോം കമ്പനികളുടെ ആസ്തി വില്‍ക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: നഷ്ടത്തിലായ പൊതുമേഖല ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും കടം കുറയ്ക്കാന്‍ ഇരു കമ്പനികളുടേയും ഉടമസ്ഥതയിലുള്ള ആസ്തികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം.

ഇതിനായി ടെലികമ്മ്യൂണിക്കേഷവന്‍ വകുപ്പ് വിവിധ സംസ്ഥാനങ്ങളിലെ 600 ഓളം സ്ഥലങ്ങളും വസ്തുക്കളും കണ്ടെത്തി ബിഎസ്എന്‍എല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

സ്ഥലം ആവശ്യമുള്ള സര്‍ക്കാര്‍ വകുപ്പുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഇതു സംബന്ധിച്ച് അറിയിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തല്‍ വിവിധ വകുപ്പ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആസ്തി വില്‍പ്പന വഴി മൊത്തം 20,000 കോടി രൂപകണ്ടെത്താനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. നഷ്ടത്തിലായ ഇരുകമ്പനികളുടേയും കടം കുറയ്ക്കാനാണ് ഈ തുക വിനിയോഗിക്കുക.

കേരളത്തില്‍ രണ്ട് സ്ഥലങ്ങള്‍ ലേലത്തിന് വച്ചിട്ടുണ്ട്. ആലുവയില്‍ ചൂണ്ടിയിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് പരിസരത്ത് 9,000 ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് 16.47 കോടി രൂപയാണ് അടിസ്ഥാന വില കണക്കാക്കിയിരിക്കുന്നത്.

കൊല്ലം കൊട്ടാരക്കരയില്‍ 3,580 ചതുരശ്ര മീറ്റര്‍ വരുന്ന പ്രോപ്പര്‍ട്ടിയുമുണ്ട്. ഇതിന് 4.84 കോടി രൂപയാണ് അടിസ്ഥാന വില കണക്കാക്കിയിരിക്കുന്നത്.

ബി.എസ്.എന്‍.എല്ലിന്റെ 18,200 കോടി രൂപയുടെ ആസ്തികളും എം.ടി.എന്‍.എല്ലിന്റെ 5,158 കോടി രൂപയുടെയും ആസ്തികളാണ് വിറ്റഴിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

2019ലാണ് പുരുജ്ജീവനത്തിന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളുടെയും ആസ്തികള്‍ വിറ്റഴിച്ച് പണം കണ്ടെത്താമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പുതിയ മൂലധനം ലഭ്യമാക്കാനും കടം പുനക്രമീകരിക്കാനും ലക്ഷ്യമിട്ട് 1.64 ലക്ഷം കോടി രൂപയുടെ രണ്ടാം ഉത്തേജക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിനു മുന്‍പ് പുനരുജ്ജീവനത്തിനായി 69,021 കോടി രൂപയും അനുവദിച്ചിരുന്നു.

X
Top