Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

BiTV സേവനം അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

പുതുച്ചേരി: മുന്നൂറിലധികം ടെലിവിഷന്‍ ചാനലുകള്‍ സ്‌മാര്‍ട്ട്ഫോണുകളില്‍ സൗജന്യമായി തത്സമയം കാണാന്‍ കഴിയുന്ന BiTV സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. പുതുച്ചേരിയിലാണ് BiTV സേവനം ആദ്യം എത്തിയത്.

ബിഎസ്എന്‍എല്‍ സിം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് സേവനം ലഭ്യമാവുക. ഉടൻ രാജ്യവ്യാപകമായി BiTV സേവനം എത്തുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

രാജ്യത്തെ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്‍റെ ഡയറക്ട്-ടു-മൊബൈല്‍ (D2M) സേവനമാണ് BiTV എന്നറിയപ്പെടുന്നത്.

അധിക ചാര്‍ജുകളൊന്നും ഈടാക്കാതെ 300 ലധികം ടെലിവിഷന്‍ ചാനലുകള്‍ തത്സമയം മൊബൈല്‍ ഫോണുകളില്‍ എത്തിക്കുന്നത് രാജ്യത്തെ ഡിടിഎച്ച്, കേബിള്‍ ടിവി മേഖലയ്ക്ക് ഭീഷണിയായേക്കും.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച ഇതിനകം ഡിടിഎച്ച് വ്യൂവര്‍ഷിപ്പിനെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ബിഎസ്എന്‍എല്‍ ലൈവ് ടിവി സേവനം സ്‌മാര്‍ട്ട്ഫോണുകളിലേക്ക് എത്തിക്കുന്നത് ഡിടിഎച്ച് രംഗത്തെ കൂടുതല്‍ പിന്നോട്ടടിച്ചേക്കും എന്നാണ് നിഗമനം.

ഫൈബര്‍-അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സേവനമായ ഐഎഫ്‌ടിവി ബിഎസ്എന്‍എല്‍ ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്‍റെ ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി 500ലധികം ലൈവ് ടിവി ചാനലുകള്‍ കാണാനാകുന്ന സേവനമാണ് ഐഎഫ്‌ടിവി.

ഇതേ രീതിയിലുള്ള ഇന്‍ട്രാനെറ്റ് ടിവി സേവനം മൊബൈല്‍ ഫോണുകളിലേക്ക് അവതരിപ്പിക്കുന്ന ബിഎസ്എന്‍എല്‍ പദ്ധതിയാണ് BiTV.

X
Top