കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഡിസംബറിൽ 4ജി സേവനം ആരംഭിക്കാൻ ബിഎസ്എൻഎൽ; അടുത്ത വർഷം ജൂണിൽ പാൻ-ഇന്ത്യ റോൾ ഔട്ട്

ന്യൂഡൽഹി: പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ ഡിസംബറിൽ ചെറിയ തോതിൽ 4ജി സേവനം ആരംഭിക്കാനും അടുത്ത വർഷം ജൂണോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കാനും പദ്ധതിയിടുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി കെ പുർവാർ ശനിയാഴ്ച പറഞ്ഞു.

ജൂണിനുശേഷം 4ജി സേവനം 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പിടിഐയോട് സംസാരിക്കവേ പുർവാർ പറഞ്ഞു.

“ബിഎസ്എൻഎൽ 4ജി സേവനം ഡിസംബറിൽ പഞ്ചാബിൽ ലോഞ്ച് ചെയ്യാൻ തയ്യാറാണ്. 200 സൈറ്റുകളുള്ള ഒരു നെറ്റ്‌വർക്കിന് ആവശ്യമായ ശക്തിപ്പെടുത്തൽ ഞങ്ങൾ ഇതിനകം ചെയ്തുകഴിഞ്ഞു. പഞ്ചാബിൽ 3,000 സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്ന പ്രക്രിയയിലാണ് ഞങ്ങൾ,” പുർവാർ പറഞ്ഞു.

ബിഎസ്എൻഎൽ നെറ്റ്‌വർക്ക് വിന്യാസം പ്രതിമാസം 6,000 ആയും തുടർന്ന് 9,000, 12,000, 15,000 സൈറ്റുകളായും ക്രമേണ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

“2024 ജൂണിൽ 4G റോൾ ഔട്ട് പൂർത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 2024 ജൂണിനു ശേഷം ഞങ്ങൾ 5G സേവനങ്ങളിലേക്ക് മാറും,” പുർവാർ പറഞ്ഞു.

ഐടി കമ്പനിയായ ടിസിഎസും സർക്കാർ ഉടമസ്ഥതയിലുള്ള ഐടിഐയും 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന 4ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിന് ബിഎസ്എൻഎല്ലിൽ നിന്ന് ഏകദേശം 19,000 കോടി രൂപയുടെ ഓർഡറുകൾ നേടിയിട്ടുണ്ട്.

4G റോൾ ഔട്ട് പൂർത്തിയാക്കിക്കഴിഞ്ഞാൽ, 5G സേവനങ്ങൾ ആരംഭിക്കാൻ ആവശ്യമായ സ്‌പെക്‌ട്രം ബിഎസ്‌എൻഎല്ലിനുണ്ടെന്ന് പുർവാർ പറഞ്ഞു.

X
Top