പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ജിയോയേയും, എയർടെല്ലിനേയും മുൾമുനയിലാക്കി 350 രൂപയിൽ താഴെയുള്ള ബിഎസ്എൻഎലിന്റെ 3 കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ടെലികോം കമ്പനിയുടെ മത്സരം നിലവിൽ ബ്രോഡ്ബാൻഡ് വിപണികളിലേയ്ക്ക് നീണ്ടിരിക്കുകയാണ്.

ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികൾ അടുത്തിടെ അവരുടെ മൊബൈൽ താരിഫുകൾ 15% വരെ വർധിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിൽ ചേക്കേറിയ ഉപയോക്താക്കളുടെ എണ്ണം വളരെ വലുതാണ്.

താങ്ങാനാവുന്ന പ്ലാനുകളും, 4ജി വിപലീകരണവുമായി ബിഎസ്എൻഎൽ അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് വസ്തുത. ഇതോടൊപ്പം പൊതുമേഖല സ്ഥാപനം രാജ്യത്തുടനീളമുള്ള പല പ്രദേശങ്ങളിലും ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കും ശക്തിപ്പെടുത്തുന്നു.

ഇവിടെയും കമ്പനി മത്സരിക്കുന്നത് ജിയോ, എയർടെൽ എന്നിവയുമായി തന്നെ.
ബിഎസ്എൻഎൽ അതിന്റെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗം അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. ഇതിൽ പ്രധാനം കമ്പനിയുടെ ബജറ്റ് പ്ലാനുകൾ തന്നെയാണ്. 249 രൂപ, 299 രൂപ, 329 രൂപ രൂപ പ്ലാനുകളുടെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ അറിയാം.

249 രൂപ പ്ലാൻ
മുമ്പ് ഈ പ്ലാൻ 10 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്തിരുന്നു. പരിഷ്‌കരിച്ച വേഗപരിധി 25 എംബിപിഎസ് ആണ്. ഫെയർ യുസേജ് പോളിസി പ്രകാരം 10 ജിബി ഡാറ്റയാണ് പ്ലാനിനൊപ്പം വരുന്നത്.

ഈ പരിധിക്കു ശേഷം ഡാറ്റ വേഗം 2 എംബിപിഎസ് ആയി കുറയും. അതേസമയം ഈ പ്ലാൻ പുതിയ വരിക്കാർക്ക് മാത്രമാകും ലഭ്യമാകുക. ലിമിറ്റഡ് ഡാറ്റ യൂസേഴ്‌സിന് പ്ലാൻ മികച്ചതായി തോന്നുന്നു.

299 രൂപ പ്ലാൻ
മുമ്പ് ഈ പ്ലാനിന്റെ വേഗം 10 എംബിപിഎസ് ആയിരുന്നു. നിലവിൽ 25 എംബിപിഎസ് ആണ്. ഫെയർ യുസേജ് പോളിസി പ്രകാരം 20 ജിബി ഡാറ്റയാണ് പ്ലാനിനൊപ്പം വരുന്നത്. ഈ പരിധിക്കു ശേഷം ഡാറ്റ വേഗം 2 എംബിപിഎസ് ആയി കുറയും.

ഈ പ്ലാനും പുതിയ വരിക്കാർക്ക് മാത്രമാകും ലഭിക്കുക. ലിമിറ്റഡ് ഡാറ്റ, ഇടത്തരം ഡാറ്റ യൂസേഴ്‌സിന് പ്ലാൻ മികച്ചതായി തോന്നുന്നു.

329 രൂപ പ്ലാൻ
മുമ്പ് ഈ പ്ലാൻ 20 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്തിരുന്നു. പരിഷ്‌കരിച്ച വേഗപരിധി 25 എംബിപിഎസ് ആണ്. ഫെയർ യുസേജ് പോളിസി പ്രകാരം 1,000 ജിബി ഡാറ്റയാണ് പ്ലാനിനൊപ്പം വരുന്നത്.

ഈ പരിധിക്കു ശേഷം ഡാറ്റ വേഗം 4 എംബിപിഎസ് ആയി കുറയും. തെരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ മാത്രമാകും ഈ പ്ലാൻ ലഭ്യമാകുക. അതേസമയം എല്ലാത്തരം ഉപയോക്താക്കൾക്കും ഈ പ്ലാൻ മികച്ചതാണ്.

പരിഷ്‌കരിച്ച പ്ലാനുകൾ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ. സ്വകാര്യ ഓപ്പറേറ്റർമാർ വില ഉയർത്തുന്ന നിർണായക സമയത്താണ് ബിഎസ്എൻഎല്ലിന്റെ ഓഫറുകളുടെ വിപുലീകരണം എന്നതും ശ്രദ്ധേയമാണ്.

ചെലവ് കുറഞ്ഞ ബദലുകൾ തേടുന്നവർക്ക് മുകളിൽ പറഞ്ഞ ബിഎസ്എൻഎൽ പ്ലാനുകൾ മികച്ചതാണ്.

X
Top