Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ബിഎസ്എൻഎൽ 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ സന്ദേശം ലഭിച്ചുതുടങ്ങി

ടുവില് ബിഎസ്എന്എല്. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാര്ഡുകളെല്ലാം 4ജിയിലേക്ക് മാറ്റാന് ആവശ്യപ്പെട്ട് ഉപഭോക്താക്കള്ക്ക് സന്ദേശം ലഭിച്ചുതുടങ്ങി.

പ്രിയ ഉപഭോക്താവേ ബിഎസ്എന്എല് 4ജി നെറ്റ് വര്ക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്എല് സേവന കേന്ദ്രത്തില് നിന്ന് സിം കാര്ഡ് അപ്ഗ്രേഡ് ചെയ്യാവുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം.

വിവിധ കേന്ദ്രങ്ങളില് ബിഎസ്എന്എല് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര് കാര്ഡ്, ബിഎസ്എന്എല് മൊബൈല് എന്നിവയുമായി ചെന്നാല് 3ജി സിംകാര്ഡ് 4ജിയിലേക്ക് മാറ്റാന് സാധിക്കും.

എന്ന് മുതലാണ് ബിഎസ്എന്എല് 4ജി സേവനങ്ങള് ആരംഭിക്കുകയെന്ന കൃത്യമായ വിവരം സന്ദേശത്തിലില്ല. എങ്കിലും ഈ വര്ഷത്തെ സ്വാതന്ത്ര്യദിനത്തില് രാജ്യത്തെ 5ജി സേവനങ്ങള് ആരംഭിക്കുന്നതായ പ്രഖ്യാപനത്തിനൊപ്പം ബിഎസ്എന്എല് 4ജിയ്ക്കും തുടക്കമിട്ടേക്കും.
രാജ്യത്ത് ബിഎസ്എന്എല് 4ജി എത്തുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നായിരിക്കും കേരളം.

തദ്ദേശീയമായി നിര്മിച്ച 4ജി നെറ്റ് വര്ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്എല് 4ജി വിന്യാസത്തിനായി ഉപയോഗിക്കുക. ടിസിഎസ്, സിഡോട്ട് എന്നിവരുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഇന്ത്യയിലെ മറ്റ് സ്വകാര്യ കമ്പനികള് 5ജിയിലേക്ക് മാറാന് ഒരുങ്ങുന്നതിനിടയിലാണ് ബിഎസ്എന്എല് 4ജിയിലേക്ക് മാറുന്നത്.

X
Top