കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബിഎസ്എന്‍എല്‍ നടത്തിയ ഡയറക്ട് ടു ഡിവൈസ് പരീക്ഷണം വിജയം; ഇനി ടവറില്ലാതെയും നെറ്റ്‌വര്‍ക്ക്

ന്യൂഡല്‍ഹി: ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വിയാസാറ്റുമായി ചേർന്ന് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്‍ നടത്തിയ ഡയറക്‌ട് ടു ഡിവൈസ് (ഡി2ഡി) ടെക്നോളജി പരീക്ഷണം വിജയം.

ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകള്‍ക്കും വിപണിയില്‍ ലഭ്യമായ സ്മാർട്ട് വാച്ചുകള്‍ക്കും മറ്റ് സ്മാർട്ട് ഉപകരണങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യ അനുയോജ്യമാണ്.

വിദൂര പ്രദേശങ്ങളിലോ നെറ്റ്വർക്ക് തകരാർ സംഭവിക്കുമ്പോഴോ പോലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുക എന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ സവിശേഷത.

മൊബൈല്‍ ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മാത്രമല്ല കാറുകളില്‍ പോലും ഡി2ഡി കണക്ടിവിറ്റി ലഭ്യമാകും. ലൊക്കേഷൻ പരിഗണിക്കാതെ തന്നെ ഇത് വിശ്വസനീയമായ കണക്റ്റിവിറ്റി നല്‍കും.

പുതിയ സാങ്കേതിക വിദ്യയില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടതായി വിയാസാറ്റും ബിഎസ്‌എൻഎലും അറിയിച്ചു. രാജ്യത്താദ്യമായിട്ടാണ് ഇത്തരത്തിലൊരു പരീക്ഷണം.

എൻടിഎൻ കണക്റ്റിവിറ്റി എനേബിള്‍ ചെയ്തിട്ടുള്ള ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണില്‍ സാറ്റ്ലൈറ്റ് വഴിയുള്ള ടു-വേ മെസേജിംഗ്, എസ്‌ഒഎസ് മെസേജിംഗാണ് വിയാസാറ്റ് വിജയിപ്പിച്ചത്.

36,000 കിലോമീറ്റർ അകലെയുള്ള വിയാസാറ്റ് ജിയോസ്റ്റേഷനറി എല്‍-ബാൻഡ് സാറ്റ്ലൈറ്റുകള്‍ ഒന്ന് വഴിയായിരുന്നു സന്ദേശം അയച്ചത്.

വിയാസാറ്റ് വഴി സെല്‍ഫോണുകളിലേക്കുള്ള ഈ സാറ്റ്ലൈറ്റ് സർവീസ് ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കാൻ കഴിയുമെന്ന് വിയാസാറ്റ് അവകാശപ്പെട്ടു.

X
Top