ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

വിപ്ലവം രചിക്കാൻ BSNLന്റെ ‘സര്‍വത്ര’ പദ്ധതി; പോകുന്നിടത്തൊക്കെ ഇനി വീട്ടിലെ Wi-Fi കിട്ടും

വീട്ടിലെ വൈഫൈ പോകുന്നിടത്തൊക്കെ ലഭിച്ചാല്‍ എങ്ങനെയിരിക്കും? മൊബൈല്‍ ഡാറ്റയ്‌ക്ക് വേണ്ടി റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്തുകയും ചെയ്യാം, വർഷംതോറും വലിയൊരു തുക ലാഭിക്കുകയുമാകാം.

അത്തരമൊരു വിപ്ലവ പദ്ധതിയുമായാണ് ബിഎസ്‌എൻഎല്‍ രംഗത്തെത്തുന്നത്. അതിവേഗ ഇന്റർനെറ്റ് സർവത്ര ലഭ്യമാകുന്ന ‘സർവത്ര’ പദ്ധതിയാണ് ബിഎസ്‌എൻഎലിന്റെ പുതിയ പ്രഖ്യാപനം.

ഗ്രാമീണരിലേക്ക് അതിവേഗ ഇൻ്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്‌എൻഎല്‍ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ രവി ‘സർവത്ര’ സേവനം ആരംഭിച്ചത്.

BSNL ഉപയോക്താക്കള്‍ക്ക് അവരുടെ ഹോം ഫൈബർ കണക്ഷനുകളിലൂടെ, അതിവേഗ ഇൻ്റർനെറ്റ് സൗകര്യം പോകുന്നിടത്തൊക്കെ ലഭ്യമാകുന്ന പദ്ധതിയാണ് സർവത്ര.

BSNL-ന്റെ ഫൈബർ ടു ദ ഹോം (FTTH) സാങ്കേതികവിദ്യ മുഖേനയാണ് ‘സർവത്ര’ സേവനം നടപ്പിലാക്കുന്നത്. വീട്ടില്‍ അല്ലെങ്കില്‍ ഓഫീസിലുള്ള FTTH കണക്ഷനില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് മറ്റ് സ്ഥലങ്ങളിലും ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നതാണ് സർവത്ര.

BSNL-ന്റെ FTTH സേവനം പോകുന്നിടത്തെല്ലാം ലഭ്യമാകുമെന്ന് സാരം. സർവത്ര പോർട്ടല്‍ ഒരു വെർച്വല്‍ ടവർ പോലെ പ്രവർത്തിക്കും.

ഈ ഫീച്ചർ ലഭിക്കുന്നതിന്, BSNL ഉപയോക്താക്കള്‍ ‘സർവത്ര’ സ്കീമിന് കീഴില്‍ രജിസ്റ്റർ ചെയ്യണം. സർവത്ര സുരക്ഷിതമാണെന്ന് ഉപയോക്താക്കള്‍ക്ക് ബിഎസ്‌എൻഎല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രം ഉപയോഗിക്കുന്നതാണ്. അതിനാല്‍ സൈബർ സുരക്ഷയെക്കുറിച്ചും പേടിക്കേണ്ടതില്ല. കൃത്യമായ സേവനം ഉറപ്പാക്കാൻ ‘വണ്‍ നോക്ക്’ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും.

കേരളത്തില്‍ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നാണ് വിവരം.

X
Top