ന്യൂഡൽഹി: സോളാര്‍ വൈദ്യുതിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
കൂടുതൽ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സുശക്തമെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കും. രാജ്യത്ത് പണപെരുപ്പം നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു.