മുംബൈ: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ശനിയാഴ്ച ഓഹരി വിപണിയില് പ്രത്യേക വ്യാപാരം സംഘടിപ്പിക്കും. പതിവ് വിപണി സമയമായ രാവിലെ 9.15 മുതൽ ഉച്ചകഴിഞ്ഞ് 3.30വരെ ഇടപാട് നടത്താം.
കമ്മോഡിറ്റി ഡെറിവേറ്റീവ് ഇടപാടുകളുടെ സമയം വൈകീട്ട് അഞ്ച് വരെയാണ്.
തിങ്കള് മുതല് വെള്ളി വരെയാണ് സാധാരണ ഓഹരി വിപണി പ്രവർത്തിക്കാറുള്ളത്. ഇതിന് മുമ്പ് 2015ലും 2020ലും സമാനമായ ഇടപാട് വിപണിയില് നടന്നിട്ടുണ്ട്.
ഈ വർഷങ്ങളിലെ ബജറ്റ് ശനിയാഴ്ചയായിരുന്നു. നികുതി പരിഷ്കാരങ്ങള്, വിവിധ സെക്ടറുകളലിയേക്കുള്ള വിഹിതം എന്നിവയോട് നിക്ഷേപകർക്ക് തത്സമയം പ്രതികരിക്കാന് അവസരം നല്കുന്നതിനാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യര്ഥനകളുടെ സൂക്ഷ്മപരിശോധന പൂര്ത്തിയാക്കിയശേഷം മാര്ച്ച് 10-ന് സമ്മേളനം പുനരാരംഭിക്കും.
ഏപ്രില് നാലു വരെ തുടരും. ബജറ്റ് സമ്മേളനം മൊത്തം 27 ദിവസമാണ് ക്രമീകരിച്ചിരിക്കുന്നത്.