Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പ്രദീപ് കെ. വി.
അസി. പ്രൊഫസർ, ജെയിൻ ഡീംഡ് റ്റുബി യൂണിവേഴ്‌സിറ്റി, കൊച്ചി

മിഡിൽ ക്ലാസ് സമൂഹത്തിനുള്ള നികുതിയിളവ് തന്നെയാണ് ബജറ്റിലെ ഏറ്റവും ശ്രദ്ധേയ പ്രഖ്യാപനമായി തോന്നിയത്. ഇത് തീർച്ചയായും ജനങ്ങളുടെ ഡിസ്പോസബിൾ ഇൻകം വർധിപ്പിക്കും. റ്റാക്സിനും സാധാരണ ആവശ്യമായ ചെലവുകൾക്കും ശേഷം ഇത്തരത്തിൽ നീക്കിയിരുപ്പായി കൈവരുന്ന പണം തീർച്ചയായും വിപണിയിൽ പല രീതിയിൽ വിനിയോഗിക്കപ്പെടാൻ സാധ്യത ഏറെയാണ്. പൊതുവെ സാമ്പത്തിക വളർച്ചയുടെ വേഗതയ്ക്ക് കുറവ് വന്ന നിലവിലെ സാഹചര്യത്തിൽ ഇക്കോണമിക്ക് ഇതു മുതൽക്കൂട്ടാവും.

പുതിയ ആദായ നികുതി ബിൽ ഉടൻ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി. ആദായ നികുതി സംബന്ധിച്ച പ്രക്രിയകൾ കൂടുതൽ ലളിതമാക്കുകയെന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ട്.

ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമായി. ആ സെക്ടറിൽ കൂടുതൽ ക്യാപിറ്റൽ ഫോർമേഷന് തീർച്ചയായും ഇത് വഴിതെളിക്കും. എഐ മേഖലയിൽ ഉള്ള ഫോക്കസ്, ആണവോർജ ഉത്പാദനത്തിന് നൽകുന്ന പ്രാധാന്യം, കർഷകർക്കുള്ള ക്രെഡിറ്റ് ലിമിറ്റ് ഉയർത്തിയത് തുടങ്ങിയ കാര്യങ്ങളെല്ലാം ബജറ്റിന്റെ പോസിറ്റീവ് വശങ്ങളാണ്.

X
Top