ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കാഷ്‌ മാര്‍ക്കറ്റിലെ വിറ്റുവരവ്‌ 22 മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

മുംബൈ: ഓഹരി വിപണിയിലെ മുന്നേറ്റം കാഷ്‌ മാര്‍ക്കറ്റിലെ ഇടപാടുകള്‍ റെക്കോഡ്‌ നിലവാരത്തിലേക്ക്‌ ഉയരുന്നതിന്‌ വഴിയൊരുക്കി. ഓഗസ്റ്റില്‍ കാഷ്‌ മാര്‍ക്കറ്റില്‍ 22 മാസത്തെ ഉയര്‍ന്ന വിറ്റുവരവ്‌ ആണ്‌ നടന്നത്‌.

ഓഗസ്റ്റില്‍ ബിഎസ്‌ഇയില്‍ എന്‍എസ്‌ഇയിലും മൊത്തം 83,693 കോടി രൂപയുടെ ഓഹരി വ്യാപാരമാണ്‌ നടന്നത്‌. ഇത്‌ 2021 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിറ്റുവരവാണ്‌.

ജൂലൈയില്‍ കാഷ്‌ മാര്‍ക്കറ്റിലെ വിറ്റുവരവ്‌ 77,337 കോടി രൂപയാണ്‌. ജൂണിലും മെയിലും ഇത്‌ യഥാക്രമം 67,491 കോടി രൂപയും 63,774 കോടി രൂപയുമായിരുന്നു. ഓഗസ്റ്റില്‍ സ്‌മോള്‍കാപ്‌, മിഡ്‌കാപ്‌ സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണെത്തിയത്‌.

നിഫ്‌റ്റിയും സെന്‍സെക്‌സും ചാഞ്ചാട്ടം നേരിട്ടെങ്കിലും വിശാല വിപണിയില്‍ മുന്നേറ്റം പ്രകടമാണ്‌. ചില്ലറ നിക്ഷേപകരും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികളും വ്യാപകമായി ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന്‌ ഇത്‌ വഴിവെച്ചു.

ഓഗസ്റ്റില്‍ നിഫ്‌റ്റി മൂന്ന്‌ ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി മിഡ്‌കാപ്‌ 100 സൂചിക നാല്‌ ശതമാനവും നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക അഞ്ച്‌ ശതമാനവുമാണ്‌ ഉയര്‍ന്നത്‌.

വിവിധ ഓഹരികളില്‍ ബ്ലോക്ക്‌ ഡീലുകള്‍ വ്യാപകമായി നടന്നതും വ്യാപാരം കൂടുന്നതിന്‌ വഴിയൊരുക്കി.

X
Top