ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

രണ്ടാം ദിനത്തിലും വിപണികളിൽ മികച്ച നേട്ടം

മുംബൈ: ആഗോള വിപണിയിലെ ശുഭകരമായ പ്രവണതകൾക്കൊത്ത് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 122 പോയിന്റ് (0.62 ശതമാനം) ഉയർന്ന് 19,811.35 ൽ ക്ലോസ് ചെയ്തു.

സെൻസെക്‌സ് 394 പോയിന്റ് (0.60 ശതമാനം) ഉയർന്ന് 66,473.05 ലാണ് ക്ലോസ് ചെയ്തത്. എല്ലാ മേഖലാ സൂചികകളും നേട്ടത്തിലായിരുന്നു. ഓട്ടോ, എഫ്എംസിജി, മെറ്റൽ, റിയാലിറ്റി സൂചികകൾ 1 ശതമാനത്തിലധികം മുന്നേറി.

ഹീറോ മോട്ടോകോർപ്പ്, വിപ്രോ, ഗ്രാസിം ഇൻഡസ്ട്രീസ്, അൾട്രാടെക് സിമൻറ്, ഡോ.റെഡ്ഡീസ് ലാബ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ഓഹരികള്‍ മികച്ച നേട്ടം സ്വന്തമാക്കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവ നഷ്ടത്തിലായിരുന്നു.

യുഎസ് ബോണ്ടുകളിലെ ആദായം 2007ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിൽ നിന്ന് താഴോട്ടിറങ്ങി. യുഎസിലെ പലിശ നിരക്ക് വർദ്ധന ഏറക്കുറെ അവസാനത്തിലേക്ക് എത്തിയെന്ന സൂചനകള്‍ ഫെഡ് റിസര്‍വ് അധികൃതരില്‍ നിന്നു വന്നതിന്‍റെ പശ്ചാത്തലത്തിലാണിത്.

ഇതിനു പുറമേ ഇസ്രായേൽ-പലസ്തീന്‍ സംഘർഷം ഒരു വലിയ മിഡിൽ ഈസ്റ്റ് പ്രതിസന്ധിയിലേക്ക് വ്യാപിക്കില്ല എന്ന പ്രതീക്ഷയും ക്രൂഡ് ഓയിൽ വില സ്ഥിരത പുലര്‍ത്തുന്നതും പോസിറ്റീവ് ആക്കം കൂട്ടാൻ സഹായിച്ചതായി വിശകലന വിദഗ്ധർ പറയുന്നു.

ജപ്പാനും ചൈനയും ഹോങ്കോങ്ങും ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ, യുഎസ് വിപണികൾ ചൊവ്വാഴ്ച പച്ചയിൽ ക്ലോസ് ചെയ്തു.

ബി‌എസ്‌ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച 1,005.49 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്തത വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) അറ്റ വിൽപ്പനക്കാരായി തുടർന്നു.

ആഭ്യന്തര വിപണിയിൽ സെൻസെക്‌സ് 566.97 പോയിന്റ് ഉയർന്ന് 66,079.36 പോയിന്റിലും നിഫ്റ്റി 177.50 പോയിന്റ് ഉയർന്ന് 19,689.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

X
Top