ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

ബുർജീൽ ഹോൾഡിങ്‌സിന്റെ അറ്റാദായത്തിൽ 61.7% വർധനവ്

  • ആദ്യ ഒൻപത് മാസങ്ങളിലെ സാമ്പത്തിക ഫലങ്ങളാണ് പുറത്ത് വിട്ടത്
  • ബുർജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനം 145.6% വർധിച്ചു

അബുദാബി: മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ബുർജീൽ ഹോൾഡിങ്‌സിന്റെ ഒൻപത് മാസത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സാമ്പത്തിക ഫലങ്ങൾ അനുസരിച്ച് ഗ്രൂപ്പിന്റെ ആകെ വരുമാനത്തിലുണ്ടായത് വൻ വളർച്ച. 2.83 ബില്യൺ ദിർഹമാണ് ഈ കാലയളവിലെ ആകെ വരുമാനം. മുൻ വർഷത്തേക്കാൾ 17% വർധനവ് രേഖപ്പെടുത്തി. അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 61.7% ഉയർന്ന് 205.1മില്യൺ ദിർഹമായി.
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ഒക്ടോബർ – 10 നാണ് ബുർജീൽ ഹോൾഡിങ്ങ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിങ്ങിന് ശേഷമുള്ള ആദ്യ പാദ ഫലമാണിത്.
ഗ്രൂപ്പിൻ്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റി വരുമാനത്തിൽ 145.6% വളർച്ചയാണ് രേഖപ്പെടുത്തിയത്. അർബുദ പരിചരണം, വൃക്ക മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി പരിചരണത്തിന്റെ ഭാഗമായാണ് ബിഎംസിയുടെ വരുമാന വളർച്ച. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ എന്നിവയടക്കമുള്ള സെഗ്മെന്റുകളിലെ മികച്ച പ്രകടനത്തിന്റെ കൂടി ഭാഗമായി പലിശ, നികുതി, മൂല്യത്തകർച്ച, എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 13.2% വർധിച്ച് 608.4 മില്യൺ ദിർഹമായി. ബുർജീൽ മെഡിക്കൽ സിറ്റിയും മറ്റു പ്രധാന ആശുപത്രികളും ഇതിനിടയിൽ കൂടുതൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്തിരുന്നു.

മൊത്തം രോഗികളുടെ എണ്ണം 20.4% വർധിച്ചു. ഒൻപത് മാസകാലയളവിലെ ആകെ ഔട്ട്‌പേഷ്യന്റ് സന്ദർശനങ്ങൾ 4.1 ദശലക്ഷത്തിലധികമാണ്.
ലോകോത്തര ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായുള്ള ശ്രമങ്ങളുടെ ഫലമാണ് മികച്ച വളർച്ചയെന്നും ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഐപിഒയിലൂടെ സമാഹരിച്ച 2.2 ബില്യൺ ദിർഹത്തിലൂടെ നിലവിലുണ്ടായിരുന്ന ബാധ്യതകൾ നികത്താനായി. ഇതോടെ നൂതന പദ്ധതികൾ നടപ്പാക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും ബിസിനസിലുടനീളം മികച്ച വളർച്ച കൈവരിക്കാനും കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ് ബുർജീൽ ഹോൾഡിങ്‌സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top