മുംബൈ: റിലിഗെയർ എന്റർപ്രൈസസിന്റെ സ്വതന്ത്ര ഡയറക്ടർമാരുടെ വഞ്ചന, തട്ടിപ്പ് ആരോപണങ്ങൾ ബർമൻ ഫാമിലി നിഷേധിച്ചതായി റിപ്പോർട്ട്.
റെലിഗെയർ ഡയറക്ടർമാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും യാതൊരു വിശ്വാസ്യതയുമില്ലാത്തതുമാണെന്ന് ബർമൻ ഫാമിലി പ്രതികരിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ പ്രവർത്തനങ്ങൾ വഞ്ചനാപരവും നിയമവിരുദ്ധവുമാണെന്ന പരാമർശം അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് ബർമൻ കുടുംബം പറഞ്ഞു.
റെലിഗെയർ എന്റർപ്രൈസസിലെ എല്ലാ ഷെയറുകളും അവർ വാങ്ങിയത് സുതാര്യമായാണെന്നും, വിപണിയിൽ കൃത്രിമം നടന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.
റിലിഗെയർ എന്റർപ്രൈസസിന്റെ സ്വതന്ത്ര ഡയറക്ടർമാർ ബർമാൻ ഫാമിലിക്കെതിരെ വഞ്ചനയുടെയും മറ്റ് ലംഘനങ്ങളുടെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ഡയറക്ടർമാർ ആർബിഐ, സെബി, ഇൻഷുറൻസ് വാച്ച്ഡോഗ് ഐആർഡിഎഐ തുടങ്ങിയ റെഗുലേറ്റർമാർക്ക് കത്തെഴുതി, ദീർഘകാല ഏറ്റെടുക്കൽ പോരാട്ടത്തിന് വേദിയൊരുക്കിയിരുന്നു എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
റിലിഗെയർ എന്റർപ്രൈസസിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ ബർമൻ കുടുംബം ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബറിൽ റിലിഗെയർ എന്റർപ്രൈസസിന്റെ ഓഹരി ഉടമകൾക്ക് ഒരു ഓപ്പൺ ഓഫർ നൽകിയിരുന്നു.