Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബിസിനസ് സോഫ്റ്റ് വെയര് കമ്പനി അനപ്ലാന് കൂട്ട പിരിച്ചുവിടല് തുടങ്ങി

ന്യൂഡെല്ഹി: യുഎസ് ആസ്ഥാനമായുള്ള ബിസിനസ് സോഫ്റ്റ് വെയര് ഭീമന്‍ അനപ്ലാന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, ഗണ്യമായ തൊഴിലാളികള്‍ക്ക് കമ്പനി നോട്ടീസ് നല്‍കി കഴിഞ്ഞു. ശേഷിക്കുന്നവര്‍ തീര്‍ത്തും ആശങ്കാകുലരാണ്.

ആസ്ഥാനമായ, സാന്‍ഫ്രാന്‍സിസ്‌കോയിലെ 119 ജീവനക്കാരാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടപ്പെട്ടത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കോപ്പിറൈറ്റര്‍മാര്‍,സെക്യൂരിറ്റി അനലിസ്റ്റുകള്‍ തുടങ്ങിയവര്‍ അതിലുള്‍പ്പെടുന്നു. പിരിച്ചുവിടല്‍,യുഎസിലെയും യുകെയിലെയും 500 ലധികം തൊഴിലാളികളെ ബാധിച്ചതായി ഒരു അനപ്ലാന്‍ ജീവനക്കാരന്‍ ബ്ലൈന്‍ഡില്‍ അവകാശപ്പെട്ടു.

സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ തോമ ബ്രാവോ, 2022 ല്‍ അനപ്ലാനെ ഏറ്റെടുത്തിരുന്നു. 10.4 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്.അതേസമയം തോമാ ബ്രാവോ കമ്പനിയെ നശിപ്പിച്ചുവെന്നാരോപിച്ച് ജീവനക്കാര്‍ രംഗത്തെത്തി.

വാര്ത്താ ഏജന്‌സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

X
Top