Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വണ്‍ 97 ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ഐസിഐസിഐ സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: പ്രീ ഐപിഒ ലോക് -ഇന്‍ കാലാവധി സമാപിച്ചതിനെ തുടര്‍ന്ന് റെക്കോര്‍ഡ് താഴ്ച നേരിട്ട ഓഹരിയാണ് വണ്‍ 97 കമ്യണിക്കേഷന്‍സിന്റേത്. റിസര്‍വ് ബാങ്ക് പേയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് നല്‍കാതിരുന്നതും തിരിച്ചടിയായി. എന്നാല്‍ സ്റ്റോക്കിന് വാങ്ങല്‍ റേറ്റിംഗ് നല്‍കിയിരിക്കയാണ് ഇപ്പോള്‍ ഐസിഐസിഐ സെക്യൂരിറ്റീസ്.

1285 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 7.72 ശതമാനം ഉയരാന്‍ ഓഹരിയ്ക്ക് സാധിച്ചിരുന്നു. 539.75 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മന്റ് ദാതാക്കളായ പേടിഎമ്മിന്റെ പാരന്റിംഗ് കമ്പനിയാണ് വണ്‍ 97 കമ്യൂണിക്കേഷന്‍സ്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 9.2 ദശലക്ഷം വായ്പകള്‍ വിതരണം ചെയ്യാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. 224 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണിത്.

മൊത്തം 7313 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തപ്പോള്‍ പ്രതിവര്‍ഷ വളര്‍ച്ച 482 ശതമാനമായി. തങ്ങളുടെ സൂപ്പര്‍ ആപ്പില്‍ ഉപഭോക്തൃ ഇടപെടല്‍ വര്‍ധിച്ചുവെന്നും കമ്പനി പറയുന്നു. ആപ്പ് വഴിയുള്ള ഇടപാട് 79.7 ദശലക്ഷമാണ്.

വാര്‍ഷിക വര്‍ധന 39 ശതമാനം. ആപ്പ് വഴി പ്രൊസസ് ചെയ്യപ്പെട്ട മൊത്ത വ്യാപാര മൂല്യം (ജിഎംവി) ഈ പാദത്തില്‍ 3.18 ലക്ഷം കോടി രൂപയായി. 63 ശതമാനം വളര്‍ച്ച.

രണ്ടാം പാദത്തില്‍ വരുമാനം 2013.60 കോടി രൂപയാക്കാനും കമ്പനിയ്ക്ക് സാധിച്ചു. മുന്‍ പാദത്തെ അപേക്ഷിച്ച് 13.02 ശതമാനം വര്‍ധനവാണിത്. നഷ്ടം 562.30 കോടി രൂപയാക്കി കുറയ്ക്കാനുമായി.

കഴിഞ്ഞ 2,3 പാദങ്ങളായി മികച്ച പ്രവര്‍ത്തന ഫലങ്ങളാണ് കമ്പനി പുറത്തുവിടുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു. ഇബിറ്റ -39 ല്‍ നിന്നും -9 ആക്കി കുറച്ചു. 2024 രണ്ടാം പാദത്തോടെ എബിറ്റ നേടാന്‍ സാധിക്കും എന്നാണ് ഇത് കാണിക്കുന്നത്.

X
Top