ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

2025 ഡിസംബറോടെ സെന്‍സെക്‌സ് ഒരു ലക്ഷം പിന്നിട്ടേക്കും

70,000 പോയന്റിൽ നിന്ന് 80,000 പിന്നിടാൻ സെൻസെക്സിന് വേണ്ടിവന്നത് ഏഴ് മാസം മാത്രം. മുന്നേറ്റ ചരിത്രവും വളർച്ചാ കണക്കുകളും പരിശോധിച്ചാൽ 2025 ഡിസംബറോടെ സെൻസെക്സിന് ഒരു ലക്ഷം മറികടക്കാൻ കഴിയുമെന്ന് അനുമാനിക്കാം.

75,000 പോയന്റിൽ നിന്ന് 80,000ത്തിലേക്കെത്താൻ സെൻസെക്സിന് വേണ്ടിവന്നത് 58 വ്യാപാര ദിനങ്ങൾ മാത്രം. 2024 ഏപ്രിൽ ഒമ്പതിനായിരുന്നു 75,000 പിന്നിട്ടത്. 70,000ത്തിൽ നിന്ന് 75,000ത്തിലേക്കെത്താനാകട്ടെ വേണ്ടിവന്നത് 80 ദിവസവും.

50,000ത്തിൽ നിന്ന് 60,000ത്തിലേക്കെത്താൻ 158 ദിവസങ്ങളാണെടുത്തത്. 2021 സെപ്റ്റംബർ നാലിന് ലക്ഷ്യം കണ്ടു. 40,000 പോയന്റിൽ നിന്ന് 50,000ത്തിലേക്കെത്താൻ 416 ദിവസവും 10,000ത്തിൽ നിന്ന് 20,000ത്തിലേക്കെത്താൻ 463 ദിവസവും വേണ്ടിവന്നു.

മുന്നേറ്റ കണക്കുകളിൽ പ്രകടമാകുന്ന 16 ശതമാനം വാർഷിക നേട്ടം പരിഗണിച്ചാൽ 2025 ഡിസംബറോടെ സെൻസെക്സിന് നിഷ്പ്രയാസം ഒരു ലക്ഷം പിന്നിടാം.

1979 ഏപ്രിലിൽ നിശ്ചയിച്ച സെൻസെക്സിന്റെ അടിസ്ഥാന മൂല്യമായ 100ൽ നിന്ന് 45 വർഷത്തിനുള്ളിൽ 800 ഇരട്ടിയാണ് കുതിച്ചുയർന്നത്. 15.9 ശതമാനം വാർഷിക വളർച്ച. അത് തുടരുകയാണെങ്കിൽ ഒരു ലക്ഷമെന്ന നിർണായക നിലവാരം അടുത്ത വർഷം ഡിസംബറോടെ സെൻസെക്സിന് സ്വന്തം.

ഇടക്കിടെയുണ്ടായ തകർച്ചകൾ ദീർഘ കാലയളവിലെ നേട്ടത്തിൽ അപ്രത്യക്ഷമാക്കിക്കൊണ്ടാണ് ഈ മുന്നേറ്റം. ആ തിരുത്തലുകളെല്ലാം വൻ നിക്ഷേപ സാധ്യതകളാണ് തുറന്നിട്ടത്. അതിലൂടെ നേട്ടമുണ്ടാക്കിയവരുടെ നിര ചെറുതല്ല. 1996 മുതലുള്ള കാലയളവിൽ ആറ് തവണ മാത്രമാണ് നെഗറ്റീവ് റിട്ടേൺ നൽകിയത്.

കോർപറേറ്റുകളുടെ ലാഭം മൂന്ന് പതിറ്റാണ്ടിനിടെ 17 ശതമാനം കൂടി. 15 ശതമാനമെങ്കിലും മുന്നേറ്റം സൂചികയിലുണ്ടായാൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും സെൻസെക്സ് ഇരട്ടിയാകും.

രാജ്യം ഏഴ് ശതമാനം വളർച്ച നേടുകയും കമ്പനികൾ 15 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്താൽ അതേ വേഗത്തിൽ അടുത്ത 10 വർഷത്തിനിടെ സെൻസെക്സിലും മുന്നേറ്റമുണ്ടാകുമെന്ന് നിക്ഷേപക ലോകം വിലയിരുത്തുന്നു.

ബജറ്റുമായി ബന്ധപ്പെട്ട പ്രതീക്ഷകളും യുഎസ് ഫെഡ് റിസർവിന്റെ നിരക്ക് കുറയ്ക്കലും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും സെൻസെക്സിന് സുഗമമായ പാതയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അതിനിടെയുണ്ടാകുന്ന ഹ്രസ്വ കാലയളവിലെ ഏറ്റക്കുറച്ചിലുകൾ മാറ്റിനിർത്തിയാൽ ദീർഘകാല നിക്ഷേപകർക്ക് വൻ സാധ്യതയാണ് മുന്നിലുള്ളത്.

X
Top