ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബിവൈഡിക്കെതിരെ ഡിആര്‍ഐയുടെ അന്വേഷണം

ന്യൂഡല്‍ഹി: ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡിയ്‌ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അന്വേഷണം ആരംഭിച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങള്‍ക്ക് കമ്പനി കുറഞ്ഞ നികുതി നല്‍കിയതായി ഡിആര്‍ഐ ആരോപിക്കുന്നു.

ബിവൈഡിയും പങ്കാളിയായ മേഘ എഞ്ചിനീയറിംഗും ചേര്‍ന്ന് ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു. യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെ അസംബിള്‍ ചെയ്യാനായിരുന്നു പദ്ധതി. ഇതിനായുള്ള ഭാഗങ്ങളുടെ ഇറക്കുമതി നികുതിയാണ് ഇവര്‍ വെട്ടിച്ചത്.

്അതേസമയം നിര്‍ദ്ദിഷ്ട പദ്ധതി ബിവൈഡിയും മേഘ എഞ്ചിനീയറിംഗും ഉപേക്ഷിച്ചിട്ടുണ്ട്. ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി 730 ദശലക്ഷം രൂപ (9 മില്യണ്‍ ഡോളര്‍) നികുതി അടച്ചിട്ടില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആരോപിച്ചു.ഡിആര്‍ഐയുടെ പ്രാഥമിക കണ്ടെത്തലുകള്‍ക്ക് ശേഷം ബാക്കി തുക ബിവൈഡി നിക്ഷേപിച്ചു.

എന്നാലും അധിക നികുതി ചാര്‍ജുകളും പിഴകളും പരിശോധിക്കാന്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

X
Top