ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബിവൈഡി ഇമാക്‌സ് 7 ഒക്ടോബര്‍ 8ന് അവതരിപ്പിക്കും; ആദ്യ 1000 ബുക്കിങ്ങിന് പ്രത്യേകം സമ്മാനങ്ങൾ, പുതിയ വാഹനമെത്തുന്നത് ഡിസൈനിലും ഫീച്ചറുകളിലും സാങ്കേതികവിദ്യയിലും ഏറെ പുതുമകള്‍ നിറച്ച്

ചൈനീസ് ഇലക്‌ട്രിക് വാഹന(Electric Vehicle) നിർമാതാക്കളായ ബി.വൈ.ഡി.(BYD) ആദ്യമായി ഇന്ത്യയിലേക്ക് എത്തിച്ച മോഡലായിരുന്നു ഇ6 എന്ന ഇലക്‌ട്രിക് എം.പി.വി(Electric MPV).

2021-ല്‍ ഇന്ത്യയില്‍ എത്തിയ ഈ വാഹനം മൂന്ന് വർഷങ്ങള്‍ക്കിപ്പുറം വലിയ മാറ്റത്തിനൊരുങ്ങുകയാണ്. വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളും സാങ്കേതികവിദ്യയിലും ഏറെ പുതുമകള്‍ നിറച്ച്‌ ഇമാക്സ് 7 എന്ന പേരിലാണ് ഇ6-ന്റെ പുതിയ പതിപ്പ് നിരത്തുകളിലേക്ക് എത്തുകയെന്ന് നിർമാതാക്കള്‍ ഇതിനോടം അറിയിച്ച്‌ കഴിഞ്ഞു.

ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി ഒക്ടോബർ എട്ടിനാണ് ഇമാക്സ് 7 അവതരിപ്പിക്കുന്നത്.

വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി ഈ വാഹനത്തിന്റെ ബുക്കിങ് സെപ്റ്റംബർ 21 മുതല്‍ ആരംഭിക്കുമെന്നാണ് ബി.വൈ.ഡി. അറിയിച്ചിരിക്കുന്നത്.

51,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 1000 ഉപയോക്താക്കള്‍ക്ക് 7 കിലോവാട്ട്, 3 കിലോവാട്ട് ചാർജറുകള്‍ സമ്മാനമായി നല്‍കുമെന്നാണ് ബി.വൈ.ഡി. അറിയിച്ചിരിക്കുന്നത്.

ഡിസൈൻ സൂചനകള്‍

ഈ വാഹനത്തിന്റെ ഡിസൈൻ സംബന്ധിച്ച സൂചനകള്‍ ടീസറുകളിലൂടെ ബി.വൈ.ഡി. നല്‍കിയിട്ടുള്ളത്. ഫ്യുച്ചറിസ്റ്റിക് ലുക്കുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്ബും ഡി.ആർ.എല്ലും ഉള്‍പ്പെടുന്നതാണ് ടീസർ ചിത്രം.

ഇ6-നെക്കാള്‍ സ്റ്റൈലിഷാണ് ഇമാക്സ് 7. പുതുമയുള്ള ബംമ്ബർ, അംഗുലർ ബോണറ്റ്, വലിപ്പം കുറഞ്ഞ എയർഡാം, ഫോക്സ് സ്കിഡ് പ്ലേറ്റ് തുങ്ങിയവയാണ് മുൻവശം അലങ്കരിക്കുന്നത്. ഇരട്ട നിറത്തില്‍ തീർത്തതും ഡോറില്‍ നല്‍കിയിട്ടുള്ളതുമായി റിയർവ്യൂ മിറർ, ആകർഷകമായ അലോയി വീല്‍ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

ബി.വൈ.ഡിയുടെ മറ്റ് വാഹനങ്ങള്‍ പോലെ ചിട്ടയായാണ് ഈ വാഹനത്തിന്റെയും ഇന്റീരിയർ തീർത്തിരിക്കുന്നത്. മൂന്നുനിര സീറ്റുകളിലായി ആറ് പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് സീറ്റിങ്ങ് ലേഔട്ട്.

12.8 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, അനലോഗ് ഡയലില്‍ തീർത്തിരിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സ്ക്രീനില്‍ നിയന്ത്രിക്കുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍, സീക്വൻഷ്യല്‍ ഷിഫ്റ്റ് മോഡ് സെലക്ടർ തുടങ്ങിയവയാണ് ഇന്റീരിയറിലെ ഹൈലറ്റുകള്‍.

ബാറ്ററി പാക്ക് ഓപ്ഷനുകൾ

55.4 കിലോവാട്ട്, 71.8 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാക്രമം 161 ബി.എച്ച്‌.പി, 201 ബി.എച്ച്‌.പി. പവറുകള്‍ ഉത്പാദിപ്പിക്കുന്ന മോട്ടോറുകളും ഇവയില്‍ നല്‍കുന്നുണ്ട്.

310 എൻ.എം.ടോർക്കാണ് രണ്ട് മോഡലുകളുമെകുന്നത്. 55.4 കിലോവാട്ട് മോഡല്‍ ഒറ്റത്തവണ ചാർജില്‍ 420 കിലോമീറ്ററും 71.8 കിലോവാട്ട് ബാറ്ററിപാക്ക് മോഡല്‍ 530 കിലോമീറ്റർ റേഞ്ചുമാണ് ഉറപ്പുനല്‍കുന്നത്.

X
Top