ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയാക്കി ബൈജൂസ്

ബെംഗളുരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടയിലും ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയാക്കി ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പള വിതരണത്തിലും ബുദ്ധിമുട്ട് നേരിടുന്നത് വ്യക്തമാക്കിക്കൊണ്ടാണ് ഈ മാസത്തെ ശമ്പള വിതരണം നടന്നതെന്നാണ് റിപ്പോർട്ട്.

ജനുവരി മാസത്തെ ശമ്പള വിതരണത്തിൽ നേരിടുന്ന ബുദ്ധിമുട്ട് വ്യക്തമാക്കുന്ന ബൈജൂസ് സ്ഥാപകനും ഉടമയുമായ ബെജു രവീന്ദ്രന്റ കത്ത് പുറത്ത് വന്നു. ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ ഇപ്രകാരമാണ് വിശദമാക്കുന്നത്.

ജീവനക്കാരുടെ ക്ഷമയ്ക്കും മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവിനും നന്ദി പ്രകടിപ്പിക്കുന്നുവെന്നും ബൈജു രവീന്ദ്രൻ വിശദമാക്കുന്നു. ശമ്പള വിതരണത്തിനായി വൻമലകൾ കയറേണ്ടി സ്ഥിതിയാണ്.

അർഹിക്കുന്ന ശമ്പളം ഈ മാസം നിങ്ങൾക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ട് ഏറെയായിരുന്നു. എല്ലാവരും ത്യാഗങ്ങൾ ചെയ്യുന്നുണ്ട്. ഒരിക്കലും എടുക്കാൻ ആഗ്രഹിക്കാത്ത തീരുമാനങ്ങളുമായി പോകേണ്ടി വന്നിട്ടുണ്ട്, ഈ യുദ്ധത്തിൽ എല്ലാവരും അൽപ്പം ക്ഷീണിതരാണ്, പക്ഷേ ആരും ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് നൽകിയ കത്തിൽ വിശദമാക്കുന്നത്.

നിലവിലെ ജീവനക്കാർക്ക് അവസാന തിയതിക്ക് ഒരു ദിവസം മുൻപായി ബൈജൂസ് ശമ്പള കുടിശിക നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്റെ കഴിവിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കാൾ എനിക്ക് മറ്റൊന്നും പ്രധാനമല്ല. ഞാൻ പോരാടുന്നത് നിങ്ങൾക്ക് വേണ്ടിയാണ് നിങ്ങളും എനിക്കൊപ്പം അണി ചേരൂവെന്നും കത്തിൽ ബൈജു വിശദമാക്കുന്നു.

നേരത്തെ എഡ്‌ടെക് കമ്പനിയായ ബൈജൂസ്‌ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാർ നൽകേണ്ട നിർബന്ധിത സേവന സമയം വെട്ടിക്കുറച്ചിരുന്നു. ലെവൽ 1, ലെവൽ 2, ലെവൽ 3 ജീവനക്കാരുടെ നോട്ടീസ് പിരീഡ് 15 ദിവസമായാണ് കുറച്ചിരുന്നത്. ഇതിൽ എക്സിക്യൂട്ടീവുകൾ, അസോസിയേറ്റ്‌സ്, സ്പെഷ്യലിസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്.

നേരത്തെ ഇത് മുപ്പത് മുതൽ 60 ദിവസം വരെയായിരുന്നു. അസിസ്റ്റന്റ് മാനേജർമാരും അതിനു മുകളിൽ ഉള്ളവരും ഉൾപ്പെടുന്ന ലെവൽ 4 ജീവനക്കാർക്കുള്ള നോട്ടീസ് പിരീഡ് ഇപ്പോൾ 30 ദിവസമാണ്. നേരത്തെ ഇത് 60 ദിവസം വരെ ആയിരുന്നു.

X
Top