ന്യൂഡല്‍ഹി: കമ്പനിസാവധാനത്തിലാണെങ്കിലും സുസ്ഥിരമായി വളരുകയാണെന്ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്‍. വളര്‍ച്ചയെയും ഭാവിയെയും കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ സംഘടിപ്പിച്ച ജീവനക്കാരുടെ സമ്മേളനത്തിലാണ് ബൈജു രവീന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. 1.2 ബില്യണ്‍ യുഎസ് ഡോളര്‍ ടേം ലോണ്‍ സംബന്ധിച്ച പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കുന്നുണ്ടെന്ന് രവീന്ദ്രന്‍ അറിയിച്ചു.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചര്‍ച്ചയുടെ ഫലം കാണാനാകും. മാത്രമല്ല കമ്പനി ലാഭത്തോട് അടുക്കുകയാണ്.സാമ്പത്തിക മാനേജുമെന്റിനോടും പ്രവര്‍ത്തനങ്ങളുടെ ഒപ്റ്റിമൈസേഷനോടുമുള്ള കമ്പനിയുടെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു. ആഗോളതലത്തില് ടെക് കമ്പനികള് നേരിടുന്ന വെല്ലുവിളികള് ക്കിടയിലും ഈ സുപ്രധാന നാഴികക്കല്ലിലേക്ക് ബൈജൂസ് അടുക്കുന്നു, രവീന്ദ്രന്‍ പറഞ്ഞു.
കമ്പനി വന്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബൈജു രവീന്ദ്രന്‍ ജീവനക്കാരെ കാണാന്‍ തയ്യാറായത്. ബൈജൂസിന്റെ ഓഡിറ്റര്‍മാരായിരുന്ന ഡിലോയിറ്റ് രാജിവച്ചിരുന്നു. എന്നാല്‍ ഡിലോയിറ്റിന്റെ രാജി പരസ്പര സമ്മതപ്രകാരമായിരുന്നുവെന്ന് രവീന്ദ്രന്‍ പറഞ്ഞു.
മാത്രമല്ല, നിക്ഷേപകര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചതിന് ഓഡിറ്റര്‍മാരുടെ രാജിയുമായി ബന്ധമില്ല.