ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജീവനക്കാർക്ക് ശമ്പളം വാങ്ങാനായി കടം എടുത്ത് ബൈജു രവീന്ദ്രൻ

ബെംഗളൂരു: ജീവനക്കാരുടെ മാർച്ച് മാസത്തിലെ ശമ്പളം നൽകാൻ കടം എടുത്ത് ബൈജു രവീന്ദ്രൻ. ബൈജൂസിൻെറ മാതൃസ്ഥാപനമായ എഡ്‌ടെക് കമ്പനി തിങ്ക് ആൻഡ് ലേണിൻെറ പേരിലാണ് ലോൺ.

സ്വന്തം ജാമ്യത്തിലാണ് ലോണിൻെറ പരിധി ഉയർത്തിയിരിക്കുന്നത്. എന്നിട്ടും ഭാഗികമായാണ് ജീവനക്കാരുടെ ശമ്പളം നൽകിയത്. 25-30 കോടി രൂപയോളമാണ് ശമ്പള കുടിശ്ശിക. ശനിയാഴ്ച ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തി.

കമ്പനിയുടെ റൈറ്റ് ഇഷ്യൂവിലൂടെ സമാഹരിച്ച പണം വിനിയോഗിക്കുന്നത് വിദേശ നിക്ഷേപകർ തടഞ്ഞിരിക്കുന്നതിനാലാണ് കൂടുതൽ പണം കണ്ടെത്താൻ ബൈജൂ രവീന്ദ്രന് വായ്പ എടുക്കേണ്ടി വന്നത്. ഇത എന്നാൽ കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരുടെയും അധ്യാപകരുടെയുമെല്ലാം മുഴുവൻ ശമ്പളവും നൽകിയതായി ബൈജൂസ് അറിയിച്ചു.

ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ചെലവുകൾക്കും മറ്റ് പ്രവർത്തന ആവശ്യങ്ങൾക്കുമായി കമ്പനി അവകാശ ഇഷ്യു വഴി 20 കോടി ഡോളർ ആണ് സമാഹരിച്ചത്. അതേസമയം കടം ഉപയോഗിച്ച് ശമ്പളം നൽകുന്നത് സ്ഥിരമാക്കാവുന്ന ഒരു മാതൃകയല്ലെന്ന് നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു.

പ്രോസസ്, ജനറൽ അറ്റ്ലാൻ്റിക്, തുടങ്ങിയ വൻകിട നിക്ഷേപകർ, മറ്റ് ഓഹരിയുടമകളുടെ പിന്തുണയോടെ ദേശീയ തർക്കപരിഹാര ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. വിഷയം ട്രൈബ്യൂണലിൻെറ പരിഗണനയിലാണ്. ഏപ്രിൽ 23 ന് വിഷയത്തിൽ കോടതി വാദം കേൾക്കും.

ദൈനംദിന പ്രവർത്തനങ്ങളിൽ നേരിട്ട്
അടുത്തിടെ നടന്ന ഓഹരി ഉടമകളുടെ അസാധാരണ യോഗത്തിൽ ബൈജൂ രാവന്ദ്രനും കുടുംബാംഗങ്ങൾക്കുമെതിരെ നിക്ഷേപകർ വോട്ടു ചെയ്ത സാഹചര്യം പോലുമുണ്ടായി.

ഇതേതുടർന്നു ബൈജൂസിൻെറ ദൈംനദിന പ്രവ‍ർത്തനങ്ങൾ ഇനി ബൈജൂ രവീന്ദ്രൻ നേരിട്ട് ഏറ്റെടുക്കും എന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി വിദേശ രാജ്യങ്ങളിൽ ബിസിനസ് വിപുലീകരിക്കുന്നതിലും മൂലധനം സമാഹരിക്കുന്നതിലുമൊക്കെയാണ് ബൈജൂസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹൻ രാജിവെച്ചതിനെ തുടർന്നാണ് ബൈജൂ രവീന്ദ്രൻ കമ്പനിയുടെ പ്രവ‍ർത്തനങ്ങൾ നേരിട്ട് ഏറ്റെടുത്തത്.

X
Top