ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

കുട്ടികളുടെ റീഡിങ് പ്ലാറ്റ്‌ഫോം ബൈജൂസ് വില്‍ക്കുന്നു

ബെംഗളൂരു: കുട്ടികള്ക്കുള്ള ഡിജിറ്റല് റീഡിങ് പ്ലാറ്റ്ഫോം ജോഫ്രെ ക്യാപിറ്റല് ലിമിറ്റഡിന് ബൈജൂസ് കൈമാറിയേക്കും. 3330 കോടി (400 മില്യണ് ഡോളര്) രൂപയ്ക്കായിരിക്കും ഇടപാടെന്നാണ് സൂചന.

ഇതുസംബന്ധിച്ച ചര്ച്ചകള് പുരോഗമിക്കുകയാണെന്ന് ബ്ലൂംബര്ഗ് റിപ്പോര്ട്ട് ചെയ്തു.

വായ്പാ തിരിച്ചടവിന് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് യുഎസിലെ എപിക് ക്രിയേഷന്സിനെ കൈമാറുന്നത്. ഡ്യുവലിങ്കോ ഉള്പ്പടെയുള്ളവര് പ്ലാറ്റ്ഫോം വാങ്ങാന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് ആഗോളതലത്തില് ഏറ്റെടുക്കല് നടത്തിയതിന്റെ ഭാഗമായി എടുത്ത വായ്പയുടെ പലിശ വൈകിയത് ബൈജൂസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ആറ് മാസത്തിനുള്ളില് 1.2 ബില്യണ് ഡോളര് കടം തിരിച്ചടക്കാന് വായ്പാ ദാതാക്കള് നിര്ദേശം നല്കിയിരുന്നതായും ബ്ലൂംബര്ഗിന്റെ റിപ്പോര്ട്ടില് പറയുന്നു.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്ഡ് ലേണ് പ്രൈവറ്റ് ലിമിറ്റഡ് ഈയിടെയാണ് കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ ഓഡിറ്റ് റിപ്പോര്ട്ട് പുറത്തുവിട്ടത്.

X
Top