Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വാര്‍ഷിക പൊതുയോഗം വിളിച്ച് ബൈജൂസ്

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന എഡ്യുടെക് സ്ഥാപനമായ ബൈജൂസ് വാര്‍ഷിക പൊതുയോഗം (എജിഎം) വിളിച്ചു ചേര്‍ക്കുന്നു. ഡിസംബര്‍ 20-നാണു പൊതുയോഗം.

2021-22 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ക്ക് എജിഎമ്മില്‍ അനുമതി തേടുമെന്നു സൂചനയുണ്ട്.

സ്റ്റാറ്റിയുട്ടറി ഓഡിറ്റര്‍മാരായി എംഎസ്‌കെഎ & അസോസിയേറ്റ്‌സിനെ നിയമിക്കുന്ന കാര്യങ്ങളും എജിഎമ്മില്‍ ചര്‍ച്ച ചെയ്യുമെന്നും ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ ബൈജൂസ് അറിയിച്ചു.

2022, 2023, 2024 സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനിയുടെ കോസ്റ്റ് അക്കൗണ്ടന്റുമാര്‍ക്കും ഓഡിറ്റര്‍മാരായ ബിവൈ & അസോസിയേറ്റ്‌സിനും പ്രതിഫലം അനുവദിക്കുന്നതിനെക്കുറിച്ചും ഷെയര്‍ ഹോള്‍ഡര്‍മാര്‍ എജിഎമ്മില്‍ ചര്‍ച്ച ചെയ്യും.

2021-22 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ 2023 നവംബറിലാണു ബൈജൂസ് പുറത്തുവിട്ടത്. ഏറെ വൈകിയാണു കമ്പനി കണക്കുകള്‍ പുറത്തുവിട്ടത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളെ നേരിടുന്ന സാഹചര്യത്തിലാണ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ പുറത്തുവിട്ടത്.

ഇതിലൂടെ വിമര്‍ശനങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കമ്പനിക്കു സാധിച്ചിരുന്നു.

X
Top