ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബൈജു രവീന്ദ്രൻ ദുബായിലേക്ക് കടന്നെന്ന് റിപ്പോർട്ട്

മുംബൈ: ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന് ദുബായിലേക്ക് കടന്നെന്ന് സൂചന. എന്ഫോഴ്മെംടന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സര്ക്കുലര് നിലനില്ക്കെയാണ് ബൈജു രവീന്ദ്രന് രാജ്യംവിട്ടത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പേതന്നെ ബൈജു രാജ്യംവിട്ടെന്നാണ് വിവരം.

രാജ്യം വിടാതിരിക്കാന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന് ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി. നിര്ദേശിക്കുകയായിരുന്നു. നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്ക്കുലറുണ്ട്.

ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്ദേശത്തെ തുടര്ന്നായിരുന്നു ഇത്. എന്നാല്, ഏജന്സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു.

ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്ഷം നവംബറില് ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്ഡ് ലേണ് പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണംകാണിക്കല് നോട്ടീസ് അയച്ചിരുന്നു.

ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയുംകുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ഇതിനിടെ കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും പ്രവര്ത്തങ്ങളില് സുതാര്യത ഉറപ്പുവരുത്തുമെന്നും അറിയിച്ച് ബൈജു ബുധനാഴ്ച ഓഹരി ഉടമകള്ക്ക് കത്തയച്ചിട്ടുമുണ്ട്.

X
Top