ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബൈജൂസ് 1000 ജീവനക്കാരെ കൂടി ഒഴിവാക്കി

പ്രമുഖ എഡ് ടെക്ക് കമ്പനിയെ ബൈജൂസ് 1,000 ജീവനക്കാരെക്കൂടി പിരിച്ചു വിട്ടു. ഡിസൈന്‍, എഞ്ചിനീറിങ്, പ്രൊഡക്ഷന്‍ മേഖലകളിലെ ജീവനക്കാരെയാണ് പ്രധാനമായും പിരിച്ച് വിട്ടത്. ഒരു കോടി രൂപ വരെ ശമ്പളമുള്ള ഉന്നത ഉദ്യോഗസ്ഥരെയടക്കം പിരിച്ചു വിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ കമ്പനി 5 ശതമാനത്തോളം വരുന്ന 2500 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കൂടുതല്‍ പിരിച്ചു വിടല്‍ പദ്ധതിയിടുന്നില്ലെന്ന് ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ അന്ന് പ്രഖ്യാപിച്ചിരുന്നു.

മുന്‍കൂട്ടിയുള്ള മുന്നറിയിപ്പില്ലാതെ വാട്‌സാപ്പ്, ഗൂഗിള്‍ മീറ്റ് എന്നി സമൂഹ മാധ്യമങ്ങളിലൂടെയാണ് ജീവനക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചതെന്ന് പല ജീവനക്കാരും പ്രതികരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ബൈജൂസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

2022 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് സെയില്‍ വിഭാഗത്തില്‍ മാത്രമായി 15000 ത്തോളം ജീവനക്കാരാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 4,588 കോടി രൂപയുടെ അട്ട നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ജീവക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികള്‍ കമ്പനി തുടരുന്നത്.

X
Top