ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ബൈജു രവീന്ദ്രനെ മാറ്റണം: കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ച് നിക്ഷേപകർ

ന്യൂഡൽഹി: ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനെ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നാല് നിക്ഷേപകർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു.

കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് പ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി ബൈജു രവീന്ദ്രന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.

കമ്പനിയിൽ ഓഡിറ്റ് നടത്തണമെന്നും ഇവർ കമ്പനി നിയമ ട്രിബ്യൂണലിന് മുമ്പാകെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനൊപ്പം പുതിയ ഡയറക്ടർ ബോർഡിനേയും നിയമിക്കണം.

നേരത്തെ കർണാടക ഹൈകോടതി ബൈജു രവീന്ദ്രന് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതിയുടെ ഉത്തരവ് പുറത്ത് വരുന്നത് വരെ ജനറൽ ബോഡി യോഗം ചേർന്ന് ബൈജുവിനെ പുറത്താക്കരുതെന്നായിരുന്നു ഹൈകോടതി ഉത്തരവ്.

എന്നാൽ, ജനറൽ ബോഡി യോഗവുമായി മുന്നോട്ട് പോകാൻ നിക്ഷേപകർ തീരുമാനിക്കുകയായിരുന്നു. കോടതി തീരുമാനത്തിന് അനുസരിച്ചാവും ബോർഡിൽ നിന്നും ബൈജു രവീന്ദ്രൻ പുറത്താകുക.

ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന്റെ ബോർഡിൽനിന്ന് ബൈജുവിനെയും ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥിനെയും ബൈജുവിന്റെ സഹോദരൻ റിജു രവീന്ദ്രനെയും പുറത്താക്കണമെന്ന് പൊതുയോഗ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

ഓഡിറ്റർ രാജിവെച്ചതും വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ പാപ്പരാക്കൽ നടപടികൾ തുടങ്ങിയതും അമേരിക്കയിൽ വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച കോടതി നടപടികളും കൂടുതൽ ആഘാതമായി.

അതിനിടെ, ഓഹരി ഉടമകളെ തണുപ്പിക്കാൻ ബൈജു രവീന്ദ്രൻ കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു.

എല്ലാവരുടെയും സമ്മതത്തോടെ രണ്ട് നോൺ-എക്‌സിക്യൂട്ടിവ് ഡയറക്ടർമാരെ നിയമിക്കാമെന്നും പണം വിനിയോഗിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും ബൈജു കത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്.

X
Top