Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ചെലവ് ചുരുക്കൽ നടപടി: ബൈജൂസ്‌ 5,500 ജീവനക്കാരെ കൂടി ഒഴിവാക്കുന്നു

ന്ത്യൻ എഡ്‌ടെക് സ്ഥാപനം ബൈജൂസിലെ ജീവനക്കാരുടെ ദുരിതം തുടരുന്നു. പുതിയ സിഇഒയ്ക്കു കീഴിൽ പുനഃസംഘടന നേരിടുന്ന കമ്പനി, ചെലവ് ചുരുക്കലിന്റെ ഭാഗമായി 5,500 ഓളം ജീവനക്കാരെ കൂടി ഒഴിവാക്കുന്നതായി റിപ്പോർട്ട്.

ഈ അടത്ത് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവിന്റെ റോൾ ഏറ്റെടുത്ത അർജുൻ മോഹന്റെ മേൽനോട്ടത്തിലാണ് പുതിയ നീക്കങ്ങൾ. ഈ വാരം അവസാനമോ, അടുത്ത ആഴ്ച ആദ്യമോ പിരിച്ചുവിടൽ നടന്നേക്കുമെന്നാണു റിപ്പോർട്ട്.

വിപുലീകൃത ഐപിഒയ്ക്കും നിക്ഷേപകരുടെ സമ്മർദ്ദത്തിനും ശേഷം സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള നവീകരണമാണ് പിന്നണി ലക്ഷ്യമിടുന്നത്. ചെലവ് കുറയ്ക്കുന്നതിനാകും പ്രഥമ പരിഗണന. ഇതിനായി കടുംവെട്ടു തുടർന്നേക്കും.

പുതിയ സിഇഒയുടെ നിർദേശപ്രകാരമാണ് പുതിയ ലേഓഫ്. ബിസിനസ് ചട്ടക്കൂടുകൾ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും പണമൊഴുക്ക് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ഓർഗനൈസേഷൻ പുനഃക്രമീകരണ ശ്രമത്തിന്റെ അവസാന ഘട്ടത്തിലാണ് കമ്പനിയെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു.

നടപടിക്രമങ്ങൾ വരും ആഴ്ചകളിൽ പൂർത്തിയാക്കു. പരിഷ്‌കരിച്ചതും ലാഭകരവുമായ ബിസിനസ് കമ്പനിയെ മുന്നോട്ട് നയിക്കും.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് & ലേണിൽ (THIK.NS) മാത്രമാണ് പിരിച്ചുവിടലുകൾ നടപ്പിലാക്കുന്നതെന്നും, അതിന് ഏതെങ്കിലും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധമില്ലെന്നും കമ്പനി വ്യക്തമാക്കി.

ഒഴിവാക്കേണ്ട തസ്തികകളിൽ ഗണ്യമായ ഭാഗവും കമ്പനിയിലെ ഉന്നത സ്ഥാനങ്ങളായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഓഫ്‌ലൈൻ സെന്ററുകളിലേയ്ക്കു കൂടുതൽ പഠിതാക്കളെ ആകർഷിക്കുകയാണ് കമ്പനിയുടെ പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. ഇതു നീണ്ടനാൾ നിലനിൽക്കുമെന്നു നേതൃത്വം കരുതുന്നു.

കഴിഞ്ഞ വർഷം 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനി നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വായ്പ നൽകിയവരും ഇടിഞ്ഞിരിക്കുകയാണ്. ഓഡിറ്റർ, ഉയർന്ന തസ്തികകളിലെ കൊഴിഞ്ഞുപോക്കും വെല്ലുവിളി ഉയർത്തിയിരുന്നു.

അതേസമയം കമ്പനിയെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ സാധിക്കുമെന്ന നിഗമനത്തിലാണ് മാനേജ്‌മെന്റ്. തിരിച്ചടവ് നടത്താൻ തയ്യാറാണെന്നും, കുറച്ചും മാസങ്ങൾ കൂടി അനുവദിക്കണമെന്നും ബൈജു രവീന്ദ്രൻ അടുത്തിടെ നിക്ഷേപകരോട് ആവശ്യപ്പെട്ടിരുന്നു.

2023 സെപ്റ്റംബർ പ്രകാരം ബൈജൂസിന് 5.1 ബില്യൺ ഡോളർ വിപണി മൂല്യമുണ്ട്. 1.2 ബില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.

X
Top