Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

1200 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനി ബൈജൂസ്, മറ്റൊരു കൂട്ടപിരിച്ചുവിടല്‍ നടത്തി. 1,000-1,200 ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. എന്‍ജിനീയറിങ്, സെയില്‍സ്, ലോജിസ്റ്റിക്സ്, മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇവര്‍.

എഞ്ചിനീയറിംഗ് ടീമില്‍ നിന്ന് 300 ഓളം ജീവനക്കാരെ ഒഴിവാക്കിയപ്പോള്‍ ലോജിസ്റ്റിക് ടീമിന്റെ തൊഴില്‍ശക്തി പകുതിയായി കുറച്ചു. ലോജിസ്റ്റിക്സ് ഔട്ട്സോഴ്സിംഗ് ചെയ്യുന്നുണ്ടെന്നും അതിനാല്‍ ഇന്‍-ഹൗസ് ലോജിസ്റ്റിക്സ് ടീമിന്റെ വലുപ്പം 50 ശതമാനം കുറച്ചതായും അധികൃതര്‍ അറിയിക്കുന്നു.

ഇതിന് മുന്‍പ് ഒക്ടോബറില്‍ കമ്പനി 5 ശതമാനം അഥവാ 2500 പേരെ ഒഴിവാക്കിയിരുന്നു. ഇനിയൊരു പിരിച്ചുവിടലുണ്ടാകില്ലെന്ന് സഹസ്ഥാപകനും ചീഫ് എക്്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ബൈജു രവീന്ദ്രന്‍ ഇമെയിലുകളില്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ഉറപ്പ് ലംഘിച്ച് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു.

ചോരാന്‍ സാധ്യതയുള്ളതിനാല്‍, ഇത്തവണ ഇ-മെയില്‍ സന്ദേശമുണ്ടായില്ല. പകരം ഓണ്‍ലൈന്‍ മീറ്റിംഗ് വിളിക്കുകയും പിരിച്ചുവിടുന്ന കാര്യം അറിയിക്കുകയുമായിരുന്നു. മന്ദഗതിയിലുള്ള വരുമാന വളര്‍ച്ചയ്ക്കും മോശമായ ഫണ്ടിംഗ് കാലത്തിനുമാണ് കമ്പനി സാക്ഷ്യം വഹിക്കുന്നത്.

അതിനിടയില്‍ ലാഭത്തിലെത്താന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്യുന്നു.

X
Top