Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ബൈജൂസിന്റെ എക്സ്ട്രാ ഓർഡിനറി മീറ്റിങ്ങിനെ ചോദ്യം ചെയ്ത് നിക്ഷേപകർ

ബെംഗളൂരു: എജ്യു–ടെക് സ്ഥാപനം ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് 29ന് നടത്താനിരിക്കുന്ന എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിങ്ങിനെ ചോദ്യം ചെയ്ത് (ഇജിഎം) നിക്ഷേപ പങ്കാളികൾ ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. ഹർജി 28ന് ബെംഗളൂരു ബെഞ്ച് പരിഗണിക്കും.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ബൈജൂസിന്റെ മൂല്യം 22 ശതകോടി ഡോളറിൽ നിന്ന് 20 ദശലക്ഷം ഡോളറായി കമ്പനി വെട്ടിക്കുറച്ചതിനെ നിക്ഷേപ പങ്കാളികളായ പ്രോസസ്, ജനറൽ അറ്റ്ലാന്റിക്, സോഫീന, പീക്ക് ഫിഫ്റ്റീൻ എന്നിവർ ചോദ്യം ചെയ്തിരുന്നു.

തുടർന്ന് കമ്പനിയുടെ ഓഹരി മൂലധനം ഉയർത്തുന്നതിനാണ് ഇജിഎം വിളിച്ചിരിക്കുന്നത്. അവകാശ ഓഹരി വിറ്റ് കൂടുതൽ തുക സമാഹരിക്കുകയാണ് ലക്ഷ്യം.

X
Top