
ന്യൂഡല്‍ഹി: ട്യൂട്ടറിംഗ് സേവന യൂണിറ്റായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിനുവേണ്ടി ഫണ്ട്് സമാഹരണം നടത്തുകയാണ് എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ്. ഇതിനായി 250 മില്യണ്‍ ഡോളര്‍ കണ്‍വേര്‍ട്ടബിള്‍ നോട്ടുകള്‍ ഇഷ്യു ചെയ്യാന്‍ കമ്പനി തീരുമാനിച്ചു. പ്രീ-ഐപിഒ റൗണ്ട് വഴിയുള്ള ധനസമാഹരണം പണലഭ്യത പ്രതിസന്ധി പരിഹരിക്കാന്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പിനെ സഹായിക്കും.
ആകാശിന്റെ 8,000 കോടി രൂപ പ്രാഥമിക പബ്ലിക് ഓഫറിംഗിന് (ഐപിഒ) ബൈജൂസ് ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനായി ടെക്‌സാസ് പസഫിക് ഗ്രൂപ്പ് ക്യാപിറ്റല്‍ (ടിപിജി) പോലുള്ള നിക്ഷേപകരുമായി അവര്‍ ചര്‍ച്ചകള്‍ തുടങ്ങി. എന്നാല്‍ ചര്‍ച്ചകള്‍ പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്നാണ് പ്രീ ഐപിഒ ഫണ്ട സമാഹരണത്തിന് ബൈജൂസ് ഒരുങ്ങുന്നത്.
2021 ല്‍ ഏകദേശം 950 മില്യണ്‍ ഡോളറിനാണ് ബൈജൂസ് ആകാശിനെ ഏറ്റെടുക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പോലുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി കൗമാരക്കാരെ സഹായിക്കുന്ന, മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സ്ഥാപനമാണ് ആകാശ്.