ബെംഗളൂരു: എഡ്‌ടെക്ക് സ്ഥാപനം ബൈജൂസിന്റെ പാരന്റിംഗ് കമ്പനി തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് (ടിഎല്‍പിഎല്‍) ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് സ്ഥാപകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.നിരുപാധികമായി അംഗീകരിച്ച ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടാണിത്. ഓഹരികള്‍ കൈമാറാന്‍ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ലിമിഡ് (എഇഎസ്എല്‍) സ്ഥാപകര്‍ വിസമ്മതിച്ചിരുന്നു.
33 വര്‍ഷം പഴക്കമുള്ള ആകാശിനെ 2021 ലാണ് ബൈജൂസ് ഏറ്റെടുക്കുന്നത്. 940 മില്യണ്‍ ഡോളറിനായിരുന്നു ഇടപാട്. ഇടപാടിന് ശേഷം ആകാശില്‍ ടിഎല്‍പിഎല്ലിന് 43 ശതമാനവും ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 27 ശതമാനവും ഓഹരികളുണ്ട്.
എഇഎസ്എല്ലില്‍ ചൗധരി കുടുംബാംഗങ്ങള്‍ (ആകാശിന്റെ ഉടമസ്ഥര്‍) ഏകദേശം 18 ശതമാനവും ബ്ലാക്ക്‌സ്റ്റോണ്‍ 12 ശതമാനവും ഓഹരികള്‍ നിലനിര്‍ത്തുന്നു. എഇഎസ്എല്ലിനെ ടിഎല്‍പിഎല്ലുമായി ലയിപ്പിക്കാന്‍ കരാര്‍ വിഭാവനം ചെയ്തു. അതേസമയം നിര്‍ദ്ദിഷ്ട ലയനത്തിലെ കാലതാമസം കാരണം, ടിഎല്‍പിഎല്‍ നിരുപാധികമായ ഫാള്‍ബാക്ക് കരാര്‍ പ്രയോഗിക്കുകയും കൈമാറ്റ കരാര്‍ നടപ്പാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചൗധരിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
എന്നാല്‍ ന്യൂനപക്ഷ ഓഹരി ഉടമകളായ ബ്ലാക്ക്‌സ്‌റ്റോണും ചൗദരിയും ഇതിന് വിസമ്മതിക്കുകയാണ്.