ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ബൈജൂസ് വില്‍പ്പന തന്ത്രങ്ങള്‍ മാറ്റുന്നു

ബെംഗളൂരു: പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ബൈജൂസിന്റെ പ്രൊഡക്ടുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് മുതല്‍ പഠന പാക്കേജുകളുടെ വില വെട്ടിക്കുറക്കുന്നത് വരെയുള്ള പുതിയ പദ്ധതികളാണ് കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്നത്.

കമ്പനിയുടെ സെയില്‍സ് സ്ട്രാറ്റജിയിലെ ഈ പ്രധാന മാറ്റം ബൈജു രവീന്ദ്രന്‍ അവതരിപ്പിച്ചത് 1500-ലേറെ വരുന്ന സെയില്‍സ് അസോസിയേറ്റുകളുടെയും മാനേജര്‍മാരുടെയും മീറ്റിംഗിലാണ്.

ദീര്‍ഘകാല നേട്ടങ്ങളും വളര്‍ച്ചയും ലക്ഷ്യമിടുന്ന ഈ ബിസിനസ് മോഡല്‍ സെയില്‍സ് ടീമിനെ കൂടുതല്‍ ശാക്തീകരിക്കുന്നതിനോടൊപ്പം മികച്ച വിദ്യാഭ്യാസം കൂടുതല്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ്.

വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാക്കുന്നതിനാണ് പഠന പദ്ധതികളുടെ വില കുറയ്ക്കുന്നത്. ബൈജൂസ് ലേണിംഗ് ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഒരുവര്‍ഷത്തേക്ക് നികുതി ഉള്‍പ്പെടെ 12,000 രൂപയാണ് ഫീസ്.

ബൈജൂസ് ക്ലാസുകളുടെയും ബൈജൂസ് ട്യൂഷന്‍ സെന്ററുകളുടെയും സേവനം യഥാക്രമം 24,000, 36,000 രൂപയ്ക്ക് ഒരു വര്‍ഷത്തേയ്ക്ക് ലഭ്യമാകും.

പുഷ്-ബേസ്ഡ് സെയില്‍സ് മോഡല്‍ എന്നതില്‍ നിന്ന് പുള്‍-ബേസ്ഡ് വില്‍പ്പനയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി കമ്പനിയുടെ തീരുമാനം.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരമോ പിന്നിലാകുമെന്ന ഭയമോ സൃഷ്ടിക്കുന്നതിന് പകരം പഠനത്തോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങളാണ് ബൈജൂസ് നടപ്പിലാക്കുന്നത്.

X
Top