ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബൈജൂസ് ഉപദേശക സമിതി രൂപീകരിച്ചു, മോഹന്‍ദാസ് പൈ, രജനീഷ് കുമാര്‍ എന്നിവര്‍ അംഗങ്ങള്‍

ബെഗളൂരു: കുറച്ചുകാലമായി ബൈജൂസ് നിരീക്ഷണത്തിലാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിടാത്തതിന് പുറമെ കോര്‍പ്പറേറ്റ് ഗവേണന്‍സ് പ്രശ്നങ്ങളും കമ്പനിയെ വേട്ടയാടുന്നു. അതേസമയം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി എഡ്ടെക്ക് ഭീമന്‍ പുതിയ ഉപദേശക സമിതി രൂപീകരിച്ചു.

ഇന്‍ഫോസിസ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ടി വി മോഹന്‍ദാസ് പൈ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍ എന്നിവരെ കൗണ്‍സില്‍ അംഗങ്ങളായി നിയമിച്ചിട്ടുണ്ട്. സിഇഒ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബൈജൂസ് ടീമിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും ഉപദേശിക്കുന്നതിലും കൗണ്‍സില്‍ ഒരു പ്രധാന പങ്ക് വഹിക്കും.

മൂന്ന് പ്രധാന ഡയറക്ടര്‍മാരുടെയും ഓഡിറ്ററുടെയും രാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി ബൈജൂസ്, അസാധാരണ പൊതുയോഗം(ഇജിഎം) വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ഉപദേശക സമിതി രൂപീകരിക്കുന്ന കാര്യം കമ്പനി സ്ഥാപകന്‍ ബൈജൂ രവീന്ദ്രന്‍ ആദ്യമായി അറിയിച്ചത്. ബോര്‍ഡിന്റെ ഘടന, അനുയോജ്യ
മായ ഭരണ ഘടന എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബിഎസി, സിഇഒയെ ഉപദേശിക്കുക.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ടേം ലോണ്‍ ബി വായ്പ നല്‍കുന്നവരുമായി ബൈജൂസ് തര്‍ക്കത്തിലാണ്. കമ്പനിയും ബോണ്ട് ഉടമകളും യുഎസിലെ വിവിധ കോടതികളില്‍ പരസ്പരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

X
Top