ഡൽഹി: എച്ച്എഎൽ സിഎംഡിയായ ആർ മാധവൻ 2022 ജൂലൈ 31 ന് വിരമിച്ചതിനെ തുടർന്ന് സ്ഥാപനത്തിന്റെ ഡയറക്ടറായ (ഫിനാൻസ്) അനന്തകൃഷ്ണൻ കമ്പനിയുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ സ്ഥാനത്തിന്റെ അധിക ചുമതല ഏറ്റെടുത്തതായി സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് ആന്റ് ഡിഫൻസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) തിങ്കളാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.
അനന്തകൃഷ്ണൻ ഇന്ന് മുതൽ മൂന്ന് മാസം അല്ലെങ്കിൽ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നത് വരെ ഈ സ്ഥാനത്ത് തുടരുമെന്ന് എച്ച്എഎൽ അറിയിച്ചു. തിങ്കളാഴ്ച എച്ച്എഎല്ലിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.14 ശതമാനം ഇടിഞ്ഞ് 2,021.95 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് കമ്പനിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). ഇത് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ബഹിരാകാശ-പ്രതിരോധ നിർമ്മാതാക്കളിൽ ഒന്നാണ്.