കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം: ഫണ്ട് ആരംഭിക്കാന്‍ സി 4 ഡി പാര്‍ട്‌ണേഴ്‌സിന് സെബി അനുമതി

മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപങ്ങള്‍ക്കായി 50 ദശലക്ഷം ഡോളര്‍ (408 കോടി രൂപ) ഫണ്ട് ആരംഭിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സി4ഡി പാര്‍ട്‌ണേഴ്‌സിന് അനുമതി നല്‍കി. നെതര്‍ലാന്‍ഡ് ആസ്ഥാനമായുള്ള സ്ഥാപനമാണ് സി4ഡി. ഏഷ്യ ഫണ്ടിനായി 2018 ല്‍ 30.3 ദശലക്ഷം ഡോളറിന്റെ ഫണ്ട് കമ്പനിയ്ക്കുണ്ടായിരുന്നു.

“50 ദശലക്ഷം യുഎസ് ഡോളര്‍ ആദ്യ ഇന്ത്യന്‍ ഫണ്ടിനായി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) നിന്ന് അനുമതി ലഭിച്ചു. അടുത്ത വര്‍ഷം പകുതിയോടെ ഫണ്ടിന്റെ ആദ്യ ക്ലോസ് നേടാന്‍ കഴിയും,” സി 4 ഡി പാര്‍ട്‌ണേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ഭാരത് ശുഭരഭ് ഫണ്ട് എന്ന് പേരിട്ടിരിക്കുന്ന ഫണ്ട് ആരംഭിക്കുന്നത് ഉറച്ച ഇഎസ്ജി (പരിസ്ഥിതി, സാമൂഹിക, ഭരണം) യുടെ ഭാഗമായിട്ടാണ്. സുസ്ഥിരമായ ബിസിനസ്സ് മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും കമ്പനി അറിയിക്കുന്നു.

“‘ ആദ്യ ഫണ്ടിലൂടെ, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, കാര്‍ഷിക സംസ്‌കരണം, വിദ്യാഭ്യാസം, നൈപുണ്യം, മാലിന്യ സംസ്‌കരണം, അവസാന മൈല്‍ ഡെലിവറി എന്നിവയില്‍ ഞങ്ങള്‍ നിക്ഷേപം നടത്തി. പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരിലും ഗ്രാമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും,” സി4ഡി പാര്‍ട്‌ണേഴ്‌സ്, സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് അഗര്‍വാള്‍ പറഞ്ഞു.

ഫണ്ട് ലോഞ്ചിന് ശേഷം, ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1820 വ്യക്തിഗത നിക്ഷേപങ്ങള്‍ നടത്താന്‍ കമ്പനി പദ്ധതിയിടുന്നു. പ്രാരംഭ ടിക്കറ്റ് വലുപ്പം 12 ദശലക്ഷം യുഎസ് ഡോളര്‍.ഇത് 5 ദശലക്ഷം യുഎസ് ഡോളര്‍ വരെ ഉയരും.

X
Top