കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ലിഥിയത്തിന്റെ വാണിജ്യ ഖനനത്തിന് മന്ത്രിസഭ അനുമതി

ന്യൂഡല്‍ഹി: ലിഥിയവും മറ്റ് ധാതുക്കളും വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. 1957 ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (വികസനവും നിയന്ത്രണവും) നിയമത്തില്‍ ഇതിനായി ഭേദഗതി വരുത്തും. ഇലക്ട്രിക് വാഹന മേഖലയുടെ മുന്നേറ്റത്തിനുപകരിക്കുന്ന പ്രധാനപ്പെട്ട തീരുമാനമാണിത്.

ഭേദഗതി പ്രകാരം പര്യവേക്ഷണ ലൈസന്‍സ് ലേലം വഴി സ്വന്തമാക്കാനാകും.പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ നിര്‍ദ്ദേശിക്കാനും ഖനനം നടത്താനും കമ്പനികളെ അനുവദിക്കും. നേരത്തെ ബ്ലോക്കുകളും ഖനികളും അനുവദിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമായിരുന്നു.

അതേസമയം ആഴത്തില്‍ സ്ഥിതി ചെയ്യുന്നതും പ്രധാന്യമുള്ളതുമായ ധാതുക്കള്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കൂ. ചെമ്പ്, ടെല്ലൂറിയം, സെലിനിയം, ലെഡ്, സിങ്ക്, കാഡ്മിയം, ഇന്‍ഡിയം, സ്വര്‍ണ്ണം, വെള്ളി, വജ്രം, റോക്ക് ഫോസ്ഫേറ്റ്, അപാറ്റൈറ്റ്, പൊട്ടാഷ്, അപൂര്‍വ എര്‍ത്ത് ഗ്രൂപ്പിലെ മൂലകങ്ങള്‍ എന്നിവ അത്തരം ധാതുക്കളില്‍ ഉള്‍പ്പെടുന്നു. ലിഥിയം, കോബാള്‍ട്ട്, മോളിബ്ഡിനം, റീനിയം, ടങ്സ്റ്റണ്‍, ഗ്രാഫൈറ്റ്, വനേഡിയം, നിക്കല്‍, ടിന്‍, പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങള്‍, കൊളംബൈറ്റ്, ടാന്റലൈറ്റ്, ലെപിഡോലൈറ്റ്, ഷീലൈറ്റ്, കാസിറ്ററൈറ്റ് തുടങ്ങിയ നിര്‍ണായകവും തന്ത്രപരവുമായ ധാതുക്കളും പട്ടികയുടെ ഭാഗമാണ്.

ലിഥിയം, സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുടെ പര്യവേക്ഷണം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മൈന്‍സ് ആന്‍ഡ് മിനറല്‍സ് (വികസനവും നിയന്ത്രണവും) നിയമത്തില്‍ 2014 മുതല്‍ വരുത്തുന്ന അഞ്ചാമത്തെ ഭേദഗതിയാണിത്. ധാതുക്കളുടെ ഇ- ലേലം നിര്‍ബന്ധമാക്കാനും ഖനന പാട്ടങ്ങള്‍ നീട്ടാനുമായി നിയമത്തില്‍ നേരത്തെ ഭേദഗതി വരുത്തിയിരുന്നു.

X
Top