
തിരുവനന്തപുരം : ക്രിസ്തുമസ് ആഘോഷകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് കേക്ക് മിക്‌സിംഗ് സെറിമണി സംഘടിപ്പിച്ച് തിരുവനന്തപുരം ഒ ബൈ താമര. ഒക്ടോബര്‍ 3ന് സംഘടിപ്പിച്ച പരിപാടിയില്‍ വിശിഷ്ടാതിഥികളും ഇന്‍ഫ്‌ളുവന്‍സര്‍മാരും ഹോട്ടല്‍ ജീവനക്കാരും പങ്കെടുത്തു. ഒ ബൈ താമരയുടേയും ലൈലാക് ഹോട്ടല്‍സിന്റേയും ഗ്രൂപ്പ് ഷെഫായ സുരേഷ് പിഎം കേക്ക് മിക്‌സിംഗ് സെറിമണിക്ക് നേതൃത്വം നല്‍കി. 250 കിലോ ഗ്രാമിന് മുകളില്‍ ഡ്രൈ ഫ്രൂട്ട്‌സും നട്‌സുകളുമാണ് മിക്‌സ് ചെയ്തത്. ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, പ്രീമിയം സ്പിരിറ്റ് എന്നിവകൂടി ഇവയ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഈ ക്രിസ്തുമസ് കാലത്തെ ആഘോഷങ്ങള്‍ക്കായുള്ള രുചികരമായ കേക്കുകള്‍ക്കുള്ള ചേരുവ തയ്യാര്‍. ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകമായ ഈ കേക്ക് മിക്‌സിംഗ് ആഘോഷത്തില്‍ ഒ ബൈ താമര ജീവനക്കാര്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും പങ്കാളികളായിരുന്നു.
