കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

യെസ് ബാങ്ക് ഓഹരിയില്‍ മള്‍ട്ടിബാഗര്‍ നേട്ടം പ്രതീക്ഷിക്കാമോ?

ന്യൂഡല്‍ഹി: ബുധനാഴ്ച മാത്രം 4.3 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണ് യെസ് ബാങ്കിന്റേത്. കഴിഞ്ഞ ഒരാഴ്ചയില്‍ 4 ശതമാനവും മാസത്തില്‍ 11 ശതമാനവും നേട്ടം സ്വന്തമാക്കാന്‍ ഓഹരിയ്ക്കായി. കോര്‍പ്പറേറ്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, കോര്‍പ്പറേറ്റ് ഫിനാന്‍സ്, ബ്രാഞ്ച് ബാങ്കിംഗ്, ബിസിനസ്സ് ആന്‍ഡ് ട്രാന്‍സാക്ഷന്‍ ബാങ്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ് എന്നീ വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ബാങ്കിംഗ് സ്ഥാപനമാണ് യെസ് ബാങ്ക് ലിമിറ്റഡ്.

2004 മുതല്‍ 2015 വരെ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായിരുന്നു ഇത്. നൂലാമാലകളില്ലാത്ത ഇടപാടുകള്‍ കാരണം ബാങ്ക് രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ വായ്പാദാതാവായി വളര്‍ന്നു. എന്നാല്‍ വായ്പ കരസ്ഥമാക്കിയ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍, റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍, നിര്‍മ്മാണ സ്ഥാപനങ്ങള്‍ എന്നിവ പ്രതിസന്ധിയിലായതോടെ ബാങ്കിന്റെ കഷ്ടകാലം ആരംഭിച്ചു.

തിരിച്ചടവ് കുറഞ്ഞതോടെ നിഷ്‌ക്രിയ ആസ്തി(എന്‍പിഎ) വര്‍ധിച്ചു. ഇതോടെ 2019 ഏപ്രിലില്‍ 275 രൂപയുണ്ടായിരുന്ന ഓഹരിവില ഡിസംബര്‍ അവസാനത്തോടെ 47 രൂപയായി കുറഞ്ഞു. 95 ശതമാനത്തിലധികം ഇടിവാണ് ഇത്.

കഴിഞ്ഞ ഒരു വര്‍ഷമായി ബാങ്ക് തിരിച്ചുകയറ്റത്തിന്റെ പാതയിലാണ്. തിരിച്ചറിഞ്ഞ സ്‌ട്രെസ്ഡ് അസറ്റുകളുടെ പൂള്‍ സ്വരൂപിച്ച്, അത്‌ എആര്‍സിയ്ക്ക് വില്‍ക്കാനായി ടേം ഷീറ്റില്‍ ബാങ്ക് ഒപ്പുവച്ചു.

സാമ്പത്തിക നിലയും മെച്ചപ്പെടുകയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 5134 കോടി രൂപയുടെ വരുമാനം ബാങ്ക് നേടി. 14 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവാണിത്.

2022-23 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അറ്റാദായം 50 ശതമാനം വര്‍ധിപ്പിച്ച് 311 കോടി രൂപയാക്കാനും ബാങ്കിനായി. ആസ്തി നിലവാരവും മെച്ചപ്പെട്ടു. മൊത്തം എന്‍പിഎ അനുപാതം 2023 ആദ്യപാദത്തില്‍ 13.40 ശതമാനമായി കുറഞ്ഞു. 2022 ആദ്യ പാദത്തില്‍ 15.6 ശതമാനമായിരുന്നു എന്‍പിഎ അനുപാതം.

അറ്റ പലിശ വരുമാനം (എന്‍ഐഐ) 32% വര്‍ധിച്ച് 1,850 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിനുകള്‍ (എന്‍ഐഎം) 2.5% ല്‍ നിന്ന് 2.4% ആയി കുറഞ്ഞു. മൊത്തം പ്രൊവിഷനുകള്‍ ജൂണ്‍ അവസാനത്തോടെ 62% കുറഞ്ഞ് 175 കോടി രൂപയായി.

അറ്റ എന്‍പിഎ അനുപാതം 4.2% ആയി മെച്ചപ്പെട്ടു. തൊട്ടുമുന്‍പാദത്തില്‍ എന്‍പിഎ അനുപാതം 4.5 ശതമാനമായിരുന്നു. ഈ സാഹചര്യത്തില്‍ ഒരു മള്‍ട്ടിബാഗര്‍ നേട്ടം പ്രതീക്ഷിക്കാവുന്ന ഓഹരിയാണ് യെസ് ബാങ്കിന്റേതെന്ന് ട്രേഡ് ബ്രെയ്ന്‍സ് വെബ്‌സൈറ്റ് പറയുന്നു. 275 രൂപയുണ്ടായിരുന്ന ഓഹരി നിലവില്‍ 14.60 രൂപയിലാണുള്ളത്. അതുകൊണ്ടുതന്നെ വലിയ വളര്‍ച്ചാ സാധ്യതയാണ് ഓഹരിയ്ക്കുള്ളത്.

മാത്രമല്ല, കുറഞ്ഞ തുകയില്‍ ഓഹരി ലഭ്യമാണ് താനും. അതേസമയം ബ്രോക്കറേജ് സ്ഥാപനങ്ങളായ എഡില്‍വേയ്‌സും നിര്‍മല്‍ ബാങും ഓഹരിയില്‍ ബെയറിഷാണ്. എഡില്‍വെയ്‌സ് ബാങ്ക് ഓഹരിയ്ക്ക് ‘കുറയ്ക്കല്‍’ റേറ്റിംഗാണ് നല്‍കുന്നത്. ഏര്‍ണിംഗ് പര്‍ ഷെയര്‍ (ഇപിഎസ്) 2023-24 സാമ്പത്തികവര്‍ഷങ്ങളില്‍ യഥാക്രമം 40 ശതമാനം,17 ശതമാനം എന്നിങ്ങനെ വര്‍ധിക്കുമെങ്കിലും ആര്‍ഒഎ(റിട്ടേണ്‍ ഓണ്‍ അസറ്റ് ) 0.6 ശതമാനമായി കുറയുമെന്ന് ബ്രോക്കറേജ് പറഞ്ഞു.

കറന്റ് അക്കൗണ്ട് സേവിംഗ് അക്കൗണ്ട് (സിഎഎസ്എ) 0.75% കുറയുമെന്നും ബ്രോക്കറേജ് സ്ഥാപനം കണക്കുകൂട്ടുന്നു. മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാങ് ഓഹരി 13.4 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വില്‍പന നടത്താന്‍ നിര്‍ദ്ദേശിക്കുന്നു. നിലവില്‍ 14.05 രൂപയാണ് ബാങ്ക് ഓഹരിയുടെ വില.

X
Top