
ന്യൂഡല്‍ഹി: അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് (എആര്‍സി) നിഷ്‌ക്രിയ ആസ്തികള്‍ കൈമാറാനുള്ള ആര്‍ബിഐ അനുമതി യെസ് ബാങ്കിന് ലഭ്യമായിരുന്നു. അന്നുതൊട്ട് ബാങ്ക് ഓഹരി ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ ഒരുമാസത്തില്‍ 15 ശതമാനമാണ് ഓഹരി ഉയര്‍ന്നത്.
ഇതോടെ 18 രൂപയിലെത്താന്‍ സ്റ്റോക്കിനായി. ഓഹരി മള്‍ട്ടിബാഗര്‍ നേട്ടം കൈവരിക്കുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. ഉത്തരം മൂന്നാം പാദ ഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്, ജിസിഎല്‍ സെക്യൂരിറ്റീസ് സിഇഒ രവി സിംഗാല്‍ പറയുന്നു.
കോവിഡിന് ശേഷമുള്ള പ്രൊവിഷനിംഗ് ബാങ്ക് ഇപ്പോഴും തുടരുകയാണ്. എന്നാല്‍ മറ്റേതൊരു ബാങ്കിനേയും പോലെ അടുത്ത പാദത്തില്‍ ഇത് താഴുമെന്ന് കരുതുന്നു. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ മികച്ച ത്രൈമാസ ഫലം ഉണര്‍വിലേയ്ക്ക് നയിച്ചേക്കാം.
അങ്ങിനെയെങ്കില്‍, ഓഹരികള്‍ കൈവശമുള്ള സ്വകാര്യ ബാങ്കുകള്‍ ലാഭമെടുപ്പ് നടത്തില്ല. കണ്‍സോളിഡേഷനിലായിരുന്ന ഓഹരി വരും ദിവസങ്ങളില്‍ ഉയര്‍ച്ച കൈവരിക്കുമെന്ന് ചോയ്സ് ബ്രോക്കിംഗ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാദിയ പറഞ്ഞു. 24 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാവുന്നതാണ്.
17 രൂപയിലാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്. 24 രൂപ ഭേദിച്ചാല്‍ വരുന്ന 6-9 മാസങ്ങളില്‍ ഓഹരി 48-50 രൂപയിലേയ്ക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.