വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

കാനഡയില്‍ ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്കായി 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു

ഒട്ടാവ: ഇന്ത്യൻ വിദ്യാർത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂർ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വർഷം ആദ്യം യോഗ്യത നേടിയ വിദ്യാർഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂർ വരെ ജോലി ചെയ്യാൻ സാധിക്കും.

ഇന്റർനാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ ഞായറാഴ്ച അറിയിച്ചു.കൂടാതെ, പഠന സ്ഥാപനങ്ങള്‍ മാറ്റുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ പുതിയ പഠന അനുമതിക്കായി അപേക്ഷിക്കുകയും അംഗീകാരം നേടുകയും വേണം.

ഇന്റർനാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. സ്റ്റഡി പെർമിറ്റ് അപേക്ഷകള്‍ ലളിതമാക്കാൻ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്‌ട് സ്ട്രീം (എസ്.ഡി.എസ്), നൈജീരിയ സ്റ്റുഡന്റ് എക്സ്പ്രസ് (എൻ.എസ്.ഇ) തുടങ്ങിയ പ്രോഗ്രാമുകള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു.

ആറ് വർഷത്തിനിടയില്‍ എസ്.ഡി.എസില്‍ നിന്ന് കാര്യമായ നേട്ടം കൈവരിച്ച ഇന്ത്യൻ വിദ്യാർഥികള്‍ ഇപ്പോള്‍ സാധാരണ അപേക്ഷാ പ്രക്രിയ പിന്തുടരേണ്ടതുണ്ട്.

വഞ്ചന തടയല്‍, ചൂഷണത്തില്‍ നിന്നുള്ള വിദ്യാർഥികളുടെ സംരക്ഷണം, സാമ്പത്തിക പരാധീനതകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ ഒരു വർഷമായി, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡ വിദ്യാർത്ഥികള്‍ക്കായി നിരവധി പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

X
Top