ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്റ്റുഡന്റ് ഡയറക്ട് സ്ട്രീമിൽ 4 പുതിയ ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾക്ക് അംഗീകാരം നൽകി കാനഡ

സ്‌റ്റുഡന്റ് ഡയറക്ട് സ്ട്രീമിന് (SDS) കീഴിലുള്ള അപേക്ഷകർക്ക് ഐഇഎൽടിഎസിന് സമാനമായി പുതിയ 4 ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾക്ക് അംഗീകാരം നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ്‌ സിറ്റിസൻഷിപ്പ് കാനഡ (IRCC). CELPIP General, CAEL, PTE Academic, TOEFL iBT Test എന്നിവയാണ് പുതിയതായി അംഗീകാരം ലഭിച്ച നാല് പരീക്ഷകൾ. 2023 ഓഗസ്റ്റ് 10 മുതൽ പുതിയ പരീക്ഷകളുടെ ഫലങ്ങൾ IRCC സ്വീകരിച്ചു തുടങ്ങും. പരീക്ഷാർത്ഥികളുടെ സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് മേഖലകളിലെ മികവാണ് 4 ടെസ്റ്റുകളിലും വിലയിരുത്തുന്നത്.

CELPIP General ടെസ്റ്റിൽ നാല് വിഭാഗത്തിലും മിനിമം സ്കോർ 7 ആണ് വിജയിക്കാൻ വേണ്ടത്. CAEL, PTE Academic ടെസ്റ്റുകളിൽ വിജയിക്കാൻ വേണ്ട മിനിമം സ്കോർ 60 ആണ്. TOEFL iBT Test വിജയിക്കാൻ വേണ്ട മിനിമം സ്കോർ 83 ആണ്. പരീക്ഷാർത്ഥികൾ ടെസ്റ്റ് സെന്ററുകളിൽ നേരിട്ടെത്തിയാണ് 4 ടെസ്റ്റുകളും പൂർത്തിയാക്കേണ്ടത്. മുൻപ് സ്‌റ്റുഡന്റ് ഡയറക്ട് സ്ട്രീമിന് കീഴിൽ ഐഇഎൽടിഎസ് ജനറൽ, ഐഇഎൽടിഎസ് അക്കാദമിക് എന്നീ രണ്ട് ടെസ്റ്റുകളേ IRCC അംഗീകരിച്ചിരുന്നുള്ളൂ.

അതിനിടെ 2022 ൽ കാനഡയുടെ ചരിത്രത്തിലാദ്യമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം 8 ലക്ഷം കടന്നതായി IRCC അറിയിച്ചു.

X
Top