വിദേശ തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും നികുതിയിളവ് ഉൾപ്പെടെയുള്ള സ്പെഷ്യൽ സേവിങ്സ് അക്കൗണ്ട് ആനുകൂല്യങ്ങൾ ലഭ്യമാകും
രാജ്യത്തേക്കുള്ള കുടിയേറ്റം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നയപരിപാടികൾ കൂടുതൽ ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി കനേഡിയൻ സർക്കാർ. തങ്ങളുടെ ആദ്യഭവനം സ്വന്തമാക്കാൻ ഒരുങ്ങുന്ന പൗരന്മാർക്കായി പുതുതായി പ്രഖ്യാപിച്ച ‘ടാക്സ് ലെസ് ഫസ്റ്റ് ഹോം സേവിംഗ്സ് അക്കൗണ്ട്’ സൗകര്യം ഇനി മുതൽ വിദേശ തൊഴിലാളികളും അന്താരാഷ്ട്ര വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള പ്രവാസികൾക്കും ലഭ്യമാകും. കനേഡിയൻ റസിഡന്റ് സ്റ്റാറ്റസ് ഉള്ള, ആദ്യമായി വീട് വാങ്ങുന്ന, 18 വയസ്സിനും 71 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാവുക. അന്താരാഷ്ട്ര വിദ്യാർഥികളും വർക്ക് പെർമിറ്റ് ഹോൾഡർമാരും ഒരു നികുതി വർഷത്തിൽ ചുരുങ്ങിയത് 183 ദിവസം രാജ്യത്ത് ചെലവഴിച്ചാൽ റസിഡന്റ് പദവിക്ക് അർഹരാകും.
തങ്ങളുടെ ആദ്യ ഭവനം സ്വന്തമാക്കുന്ന ജനങ്ങളുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ. ഇതുവഴി കൂടുതൽ പൗരന്മാരെ രാജ്യത്തെ അംഗീകൃത ഭവന മേഖലയുടെ ഭാഗമാക്കി മാറ്റാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. രാജ്യത്തെ തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിർണായക സ്വാധീനം ചെലുത്തുന്ന പ്രവാസികളെ കൂടി ഇതിന്റെ ഭാഗമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കാരങ്ങൾ.
ആദ്യ ഭവനം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് സ്പെഷ്യൽ ഹോം സേവിംഗ്‌സ് അക്കൗണ്ടിൽ, 15 വർഷ കാലാവധിയിൽ, ഒരു വർഷം പരമാവധി 8000 ഡോളർ (40000 ഡോളർ ആജീവനാന്ത പരിധിയിൽ) ഡൗൺ പേയ്മെന്റ് ഇനത്തിൽ നിക്ഷേപിക്കാൻ കഴിയും. ഇങ്ങനെ നിക്ഷേപിക്കുന്ന തുകക്ക് പൂർണമായി ആദായ നികുതി ഇളവ് ലഭിക്കും. ആവശ്യം വരുമ്പോൾ ഈ തുക പിൻവലിക്കാം. ഡെപ്പോസിറ്ററി, ട്രസ്റ്റീഡ്, ഇൻഷ്വർഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ ഈ സേവിങ്സ് അക്കൗണ്ടുകൾ ലഭ്യമാക്കുന്നത്.
2023 ഏപ്രിൽ 1 മുതൽ ടാക്സ് ലെസ് ഫസ്റ്റ് ഹോം സേവിംഗ്സ് അക്കൗണ്ട് കാനഡയിലെ 7 ധനകാര്യ സ്ഥാപനങ്ങൾ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. രാജ്യത്തെ ഭവന നിർമാണ മേഖലയുടെ കുതിപ്പിന് വഴിതെളിക്കുന്നതാണ് പുതിയ നീക്കമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പ
വിദേശ തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും നികുതിയിളവ് ഉൾപ്പെടെയുള്ള സ്പെഷ്യൽ സേവിങ്സ് അക്കൗണ്ട് ആനുകൂല്യങ്ങൾ ലഭ്യമാകും
രാജ്യത്തേക്കുള്ള കുടിയേറ്റം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നയപരിപാടികൾ കൂടുതൽ ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി കനേഡിയൻ സർക്കാർ. തങ്ങളുടെ ആദ്യഭവനം സ്വന്തമാക്കാൻ ഒരുങ്ങുന്ന പൗരന്മാർക്കായി പുതുതായി പ്രഖ്യാപിച്ച ‘ടാക്സ് ലെസ് ഫസ്റ്റ് ഹോം സേവിംഗ്സ് അക്കൗണ്ട്’ സൗകര്യം ഇനി മുതൽ വിദേശ തൊഴിലാളികളും അന്താരാഷ്ട്ര വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള പ്രവാസികൾക്കും ലഭ്യമാകും. കനേഡിയൻ റസിഡന്റ് സ്റ്റാറ്റസ് ഉള്ള, ആദ്യമായി വീട് വാങ്ങുന്ന, 18 വയസ്സിനും 71 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാവുക. അന്താരാഷ്ട്ര വിദ്യാർഥികളും വർക്ക് പെർമിറ്റ് ഹോൾഡർമാരും ഒരു നികുതി വർഷത്തിൽ ചുരുങ്ങിയത് 183 ദിവസം രാജ്യത്ത് ചെലവഴിച്ചാൽ റസിഡന്റ് പദവിക്ക് അർഹരാകും.
തങ്ങളുടെ ആദ്യ ഭവനം സ്വന്തമാക്കുന്ന ജനങ്ങളുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ. ഇതുവഴി കൂടുതൽ പൗരന്മാരെ രാജ്യത്തെ അംഗീകൃത ഭവന മേഖലയുടെ ഭാഗമാക്കി മാറ്റാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. രാജ്യത്തെ തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിർണായക സ്വാധീനം ചെലുത്തുന്ന പ്രവാസികളെ കൂടി ഇതിന്റെ ഭാഗമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കാരങ്ങൾ.
ആദ്യ ഭവനം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് സ്പെഷ്യൽ ഹോം സേവിംഗ്‌സ് അക്കൗണ്ടിൽ, 15 വർഷ കാലാവധിയിൽ, ഒരു വർഷം പരമാവധി 8000 ഡോളർ (40000 ഡോളർ ആജീവനാന്ത പരിധിയിൽ) ഡൗൺ പേയ്മെന്റ് ഇനത്തിൽ നിക്ഷേപിക്കാൻ കഴിയും. ഇങ്ങനെ നിക്ഷേപിക്കുന്ന തുകക്ക് പൂർണമായി ആദായ നികുതി ഇളവ് ലഭിക്കും. ആവശ്യം വരുമ്പോൾ ഈ തുക പിൻവലിക്കാം. ഡെപ്പോസിറ്ററി, ട്രസ്റ്റീഡ്, ഇൻഷ്വർഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ ഈ സേവിങ്സ് അക്കൗണ്ടുകൾ ലഭ്യമാക്കുന്നത്.
2023 ഏപ്രിൽ 1 മുതൽ ടാക്സ് ലെസ് ഫസ്റ്റ് ഹോം സേവിംഗ്സ് അക്കൗണ്ട് കാനഡയിലെ 7 ധനകാര്യ സ്ഥാപനങ്ങൾ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. രാജ്യത്തെ ഭവന നിർമാണ മേഖലയുടെ കുതിപ്പിന് വഴിതെളിക്കുന്നതാണ് പുതിയ നീക്കമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറഞ്ഞു. പ്രവാസികളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്ന രാജ്യമെന്ന പരിവേഷം നേടാനും ഇതിലൂടെ കാനഡ ലക്ഷ്യമിടുന്നു.
ഫസ്റ്റ് ഹോം സേവിംഗ്സ് അക്കൗണ്ട് ലഭ്യമായതിനു ശേഷം കനേഡിയൻ റസിഡന്റ് സ്റ്റാറ്റസ് നഷ്ടമായാലും സേവിങ്സ് അക്കൗണ്ടിലേക്ക് നിക്ഷേപം തുടരാനും അത് നിലനിർത്താനും സാധിക്കും. എന്നാൽ പണം പിൻവലിക്കുമ്പോൾ ഉള്ള നികുതിരഹിത ആനുകൂല്യങ്ങൾ നഷ്ടമാകും. സ്വന്തം രാജ്യവുമായുള്ള കാനഡയുടെ നികുതി കരാറുകൾക്ക് അനുസൃതമായി 25% വരെ, പിൻവലിക്കുന്ന തുകകൾക്ക് നികുതി ബാധകമാകും. ഒരു നികുതി വർഷത്തിൽ 183 ദിവസങ്ങൾ എങ്കിലും കാനഡയിൽ ചെലവഴിക്കാൻ സാധിക്കാതെ വരുന്നവർക്കാണ് റസിഡൻറ് സ്റ്റാറ്റസ് നഷ്ടമാവുക.
റഞ്ഞു. പ്രവാസികളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്ന രാജ്യമെന്ന പരിവേഷം നേടാനും ഇതിലൂടെ കാനഡ ലക്ഷ്യമിടുന്നു.